Kerala

ആറ് കൊലകളും ചെയ്തത് താന്‍ തന്നെയന്ന് സമ്മതിച്ച് ജോളി

കൂടത്തായിയില്‍ ആറ് കൊലപാതകങ്ങളും ചെയ്തത് താന്‍ തന്നെയെന്ന് ജോളി സമ്മതിച്ചതായി പോലിസ്. സംസ്ഥാനത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ വ്യക്തമാക്കിയത് അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്പി കെ ജി സൈമണ്‍ ആണ്.

ആറ് കൊലകളും ചെയ്തത് താന്‍ തന്നെയന്ന് സമ്മതിച്ച് ജോളി
X

കോഴിക്കോട്: കൂടത്തായിയില്‍ ആറ് കൊലപാതകങ്ങളും ചെയ്തത് താന്‍ തന്നെയെന്ന് ജോളി സമ്മതിച്ചതായി പോലിസ്. സംസ്ഥാനത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ വ്യക്തമാക്കിയത് അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്പി കെ ജി സൈമണ്‍ ആണ്. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്നും ഷാജുവിനേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ലക്ഷ്യമായിരുന്നു കൊലകള്‍ക്ക് മുഖ്യ കാരണമായതെന്നും ആര്‍ഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ജോളി പണം ചെലവിട്ടതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it