Kerala

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് സിലിയുടെ ബന്ധുക്കള്‍

തിങ്കളാഴ്ച ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ ചോദ്യംചെയ്തപ്പോള്‍ സിലിയുടെ ബന്ധുക്കളുടെ നിര്‍ബന്ധം മൂലമാണ് ജോളിയെ വിവാഹം ചെയ്തതെന്നും തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നുവെന്നും പറഞ്ഞിരുന്നു.

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് സിലിയുടെ ബന്ധുക്കള്‍
X

പയ്യോളി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന ഭര്‍ത്താവ് ഷാജുവിന്റെ വാദം തള്ളി ആദ്യഭാര്യ സിലിയുടെ ബന്ധുക്കള്‍ രംഗത്ത്. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി സ്മിതാ സെബാസ്റ്റ്യന്‍, അമ്മാവന്‍ സിബി ചെറിയാന്‍, ബന്ധു സേവ്യര്‍ എന്നിവര്‍ വ്യക്തമാക്കിയത്. തിങ്കളാഴ്ച ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ ചോദ്യംചെയ്തപ്പോള്‍ സിലിയുടെ ബന്ധുക്കളുടെ നിര്‍ബന്ധം മൂലമാണ് ജോളിയെ വിവാഹം ചെയ്തതെന്നും തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നുവെന്നും പറഞ്ഞിരുന്നു.

എന്നാല്‍, സിലിയുടെ ബന്ധുക്കളെ ചോദ്യംചെയ്തപ്പോള്‍ ജോളിയെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍വച്ച് റൂറല്‍ എസ്പി കെ ജി സൈമണിന്റെ നേതൃത്വത്തിലാണ് ഇവരെ ചോദ്യംചെയ്തത്. ഇതിന് മുമ്പും ഇവരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇപ്പോള്‍ ലഭിച്ചതായിട്ടാണറിവ്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ ഭാര്യ ലിസിയുടെ മരണത്തിന് സാക്ഷിയായിരുന്നു സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍.

Next Story

RELATED STORIES

Share it