Kerala

കോന്നിയിലെ മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി

ഏനാദിമംഗലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിലാണ് ബിജെപിക്ക് പിന്നിലായി യുഡിഎഫ് മൂന്നാമതെത്തിയത്. മൈലപ്ര, കോന്നി പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ലീഡ് നിലനിർത്തിയത്. ബാക്കിയുള്ള ഒമ്പത് പഞ്ചായത്തിലും എൽഡിഎഫിനായിരുന്നു മുന്നേറ്റം.

കോന്നിയിലെ മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി
X

പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ 23 വർഷമായി കൈവശം വച്ചിരുന്ന കോന്നി മണ്ഡലം നഷ്ടപ്പെട്ടത് യുഡിഎഫിന് വലിയ തിരിച്ചടിയാണ്. ഏനാദിമംഗലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിലാണ് ബിജെപിക്ക് പിന്നിലായി യുഡിഎഫ് മൂന്നാമതെത്തിയത്. മൈലപ്ര, കോന്നി പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ലീഡ് നിലനിർത്തിയത്. ബാക്കിയുള്ള ഒമ്പത് പഞ്ചായത്തിലും എൽഡിഎഫിനായിരുന്നു മുന്നേറ്റം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലയാലപ്പുഴ, വള്ളിക്കോട്, കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിൽ മുന്നിലെത്തിയ ബിജെപി ഇക്കുറി 11 ഇടത്തും പിന്നിലായി. എല്ലാ പഞ്ചായത്തുകളിലും ബിജെപി വോട്ടുകളിൽ കുറവുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് വോട്ട് വർധിച്ചു.

യുഡിഎഫിന് എവിടേയും നില മെച്ചപ്പെടുത്താനായില്ലെന്ന് മാത്രമല്ല, വോട്ടുവിഹിതത്തിൽ വലിയ ചോർച്ചയുമുണ്ടായി. നി​ല​വി​ൽ മ​ണ്ഡ​ല​ത്തി​ലെ മൈ​ല​പ്ര, ത​ണ്ണി​ത്തോ​ട്, കോ​ന്നി, പ്ര​മാ​ടം, അ​രു​വാ​പ്പു​ലം, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​ണ്. ഏ​പ്രി​ലി​ൽ ന​ട​ന്ന ലോ​ക്സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ, കോ​ന്നി, പ്ര​മാ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും വോ​ട്ടു​നി​ല. ബ്രാ​യ്ക്ക​റ്റി​ൽ ലോ​ക്സ​ഭ തിര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​നി​ല. യുഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി ക്ര​മ​ത്തി​ൽ. ‌മൈ​ല​പ്ര - 2422 (2855), 1751 (1511), 1395 ( 1569). മ​ല​യാ​ല​പ്പു​ഴ- 3014 (3149), 4241 (3903), 3487 (4167). ‌ത​ണ്ണി​ത്തോ​ട് - 3219 (3415), 3450 (3144), 1977 (2173).‌ ചി​റ്റാ​ർ - 3299 (4107), 4384 (3767), 2305 (2761).‌ സീ​ത​ത്തോ​ട് - 2224 (3036), 5360 (3950) , 2026 (2852).‌ കോ​ന്നി - 6355 (7253), 5717 (4768), 4883 (5411).‌ പ്ര​മാ​ടം - 6511 (7443), 7024 ( 6169), 6102 ( 7001).‌ വ​ള്ളി​ക്കോ​ട് - 4106 (4217), 4610 (4212), 3740 (4418).‌ ഏ​നാ​ദി​മം​ഗ​ലം- 3355 (3734), 5377 (4860), 3694 (4320).‌ ക​ല​ഞ്ഞൂ​ർ - 5226 (6039), 7675 (6882), 6348 (7141).‌ അ​രു​വാ​പ്പു​ലം - 4217 (4419), 4466 (3780), 3757 (4487). ‌

Next Story

RELATED STORIES

Share it