Kerala

കോന്നിയിൽ 23 വർഷത്തെ യുഡിഎഫ് ആധിപത്യം തകർന്നു

അടൂർ പ്രകാശിന്റെ എതിർപ്പിനെ അവഗണിച്ച് കോന്നിയിൽ പി മോഹൻരാജിനെ യുഡിഎഫ് സ്ഥാനാർഥിയാക്കികിയത് ആഭ്യന്തര കലഹം രൂക്ഷമാക്കിയിരുന്നു.

കോന്നിയിൽ 23 വർഷത്തെ യുഡിഎഫ് ആധിപത്യം തകർന്നു
X
പത്തനംതിട്ട: കോന്നിയിൽ 23 വർഷത്തെ യുഡിഎഫ് ആധിപത്യം തകർത്തെറിഞ്ഞ് എൽഡിഎഫിന്റെ മുന്നേറ്റം. പാലായിൽ പ്രകടമായ അട്ടിമറിക്ക് സമാനമാണ് കോന്നിയിലെ എൽഡിഎഫ് മുന്നേറ്റം. എൽഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ 4786 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്. ശബരിമല വിഷയം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിൽ മൽസരിച്ച ബിജെപി ദയനീയ നിലയിൽ മൂന്നാമതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ്, ബിജെപി പാളയത്തിൽ വലിയ വോട്ടുചോർച്ചയാണ് ഉണ്ടായത്. മുൻ എംഎൽഎ ആയിരുന്ന അടൂർ പ്രകാശിന്റെ എതിർപ്പിനെ അവഗണിച്ച് കോന്നിയിൽ പി മോഹൻരാജിനെ യുഡിഎഫ് സ്ഥാനാർഥിയാക്കികിയത് ആഭ്യന്തര കലഹം രൂക്ഷമാക്കിയിരുന്നു.
Next Story

RELATED STORIES

Share it