- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒറ്റയടിക്ക് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലുന്നതിനോട് അശേഷം യോജിപ്പില്ല: കോടിയേരി ബാലകൃഷ്ണന്‍
വിവാഹവും വിവാഹമോചനവും ഹിന്ദു ഉള്‍പ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തില്‍ തീര്‍ത്തും വ്യക്തിനിഷ്ഠവും സിവില്‍സ്വഭാവം ഉള്ളതുമാണ്. എന്നിട്ടും സിവില്‍ സ്വഭാവമുള്ള ഒരു കാര്യത്തില്‍ മുസ്‌ലിം സമുദായത്തിലെ ഒരാളെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത് ഭരണക്രമത്തിലെ ഇരട്ടത്താപ്പാണെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുസ്‌ലിം സമുദായത്തിലെ അനാചാരത്തോട് അശേഷം യോജിപ്പില്ലെന്നും ഈ അനാചാരം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്വലാഖ് വിഷയത്തില്‍ സിപിഎമ്മിന് വ്യക്തമായ നയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്വലാഖ് അനാചാരം അവസാനിപ്പിക്കുന്നതിന് ഭരണനടപടികള്‍ക്കു പുറമെ, ആ സമുദായത്തിലെ നവോത്ഥാനവാദികള്‍ മാത്രമല്ല, എല്ലാ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. പണ്ട് മുതലേ മുത്വലാഖിനെതിരെയാണ് സിപിഎം നിലപാട് സ്വീകരിച്ചിട്ടുള്ളത്. അതേ നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് ഇപ്പോഴും ഉള്ളതെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍, മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെ എന്തുകൊണ്ട് സിപിഎം എതിര്‍ക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ മുത്വലാഖ് ബില്ലിന് മറയായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധിയെയാണ്. മൂന്ന് തലാഖ് ചൊല്ലിയുള്ള പുരുഷന്റെ വിവാഹമോചന ഏര്‍പ്പാട് മുസ്‌ലിം സ്ത്രീകളെ അപരിഷ്‌കൃത വസ്തുവായി കാണുന്നതാണെന്നും അത് നിയമവിരുദ്ധമാണെന്നുമുള്ള സുപ്രീം കോടതി വിധിയെ സിപിഎം സ്വാഗതം ചെയ്യുന്നു. ഈ വിധിയോടെ മുത്വലാഖ് നിയമവിരുദ്ധമായി കഴിഞ്ഞിരുന്നു. എന്നാല്‍, അതിനെ പിന്തുടര്‍ന്ന് അസാധാരണ വ്യവസ്ഥയോടെ പാര്‍ലമെന്റ് നിയമം നിര്‍മിക്കുമ്പോള്‍ അതിനുമുമ്പായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കുക, പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശം പരിഗണിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണമായിരുന്നു. അതിന് മോദി സര്‍ക്കാര്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് സ്ത്രീസംരക്ഷണത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ ഈ ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി പരിശോധിക്കണമെന്ന നിര്‍ദേശം ഇടതുപക്ഷം മുന്നോട്ടുവച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
നിയമവിരുദ്ധ വിവാഹമോചനം ഏത് ഘട്ടത്തിലായാലും അതിന് നിയമപരമായ പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. അതിനൊപ്പം, ജനകീയ ഇടപെടലും അവബോധവും ആവശ്യമാണ്. വിവാഹബന്ധം വേര്‍പെടുത്തുക എന്നത് മുസ്‌ലിം പുരുഷനെ ജയിലില്‍ അടയ്ക്കുന്ന ക്രിമിനല്‍ കുറ്റമായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ രേഖപ്പെടുത്തുന്നതോടെ മുസ്‌ലിം സ്ത്രീയുടെ വിവാഹാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാനാകില്ല. വിവാഹവും വിവാഹമോചനവും ഹിന്ദു ഉള്‍പ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തില്‍ തീര്‍ത്തും വ്യക്തിനിഷ്ഠവും സിവില്‍സ്വഭാവം ഉള്ളതുമാണ്. എന്നിട്ടും സിവില്‍ സ്വഭാവമുള്ള ഒരു കാര്യത്തില്‍ മുസ്‌ലിം സമുദായത്തിലെ ഒരാളെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത് ഭരണക്രമത്തിലെ ഇരട്ടത്താപ്പാണെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















