കൈപ്പത്തിയില്‍ ജയിച്ചവര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാവുന്നു: കോടിയേരി
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയുമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാവത്ത് പറയുന്നത്

കോട്ടയം: കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയുടെ മുദ്രാവാക്യം പിന്തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയുമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാവത്ത് പറയുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്നും കോടിയേരി ചോദിച്ചു. കേരള സംരക്ഷണയാത്രയുടെ കോട്ടയത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ബിജെപി ഭരണത്തില്‍ പശുവിന്റെ പേരില്‍ രാജ്യത്ത് 120 പേരെ കൊലപ്പെടുത്തി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വന്നപ്പോള്‍ പശുവിന്റെ പേരില്‍ ദേശസുരക്ഷാ നിയമം ചുമത്തുന്നു. ഇവര്‍ എങ്ങനെയാണ് ബിജെപിക്ക് ബദല്‍ ആവുന്നതെന്നും കോടിയേരി ചോദിച്ചു.
RELATED STORIES
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം എസ്' വിക്ഷേപണം ഇന്ന്
18 Nov 2022 3:04 AM GMTഇന്ന് ഭാഗിക സൂര്യഗ്രഹണം; കേരളത്തില്‍ വൈകീട്ട് 5.55ന് ശേഷം ദൃശ്യമാവും
25 Oct 2022 5:07 AM GMTസാങ്കേതിക തകരാര്‍; ആര്‍ട്ടിമിസ് ദൗത്യം വീണ്ടും മാറ്റി
3 Sep 2022 6:12 PM GMTരാജ്യത്തെ ശാസ്ത്രഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തെ ആദ്യവനിതയായി...
7 Aug 2022 8:46 AM GMTഫൈവ് ജി സ്പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നു
27 July 2022 12:45 AM GMTപുതിയ ബഹിരാകാശ ദൗത്യവുമായി യുഎഇ; സുല്‍ത്താന്‍ അല്‍ നെയാദി ആറുമാസം...
26 July 2022 5:08 PM GMT