Kerala

സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനത്തിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ തുറന്ന കത്ത്

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തനിക്കെതിരെ നടത്തിയ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.തനിക്കെതിരെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനത്തിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ തുറന്ന കത്ത്
X

കൊച്ചി: സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനത്തിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ തുറന്ന കത്ത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തനിക്കെതിരെ നടത്തിയ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.തനിക്കെതിരെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്റില്‍ വീണു പരിക്കേറ്റ് കിടപ്പിലായ തൃശൂര്‍ സ്വദേശി വിജേഷ് വിജയന് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ഹരജി പരിഗണിക്കവേ ഹൈക്കോടതി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരിക്കുന്നത്

.അനാവശ്യ പരാമര്‍ശം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് ന്യായാധിപന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തുറന്ന കത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയുന്നു. അപകടത്തില്‍പ്പെട്ട ആള്‍ക്ക് ചികിലര്‍സസാ ചെലവിന്റെ 60 ശതമാനം നല്‍കിയിരുന്നു.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായവും ഇദ്ദേഹത്തിന് നല്‍കിയിരുന്നു.പ്രശസ്തിക്കുവേണ്ടി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയല്ല താന്‍. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ 42 കോടി രൂപയുടെ ധനസഹായം നല്‍കിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it