കൊച്ചി മെട്രോ കൊച്ചി വണ്‍ കാര്‍ഡ് രാജ്യത്തെ ആദ്യത്തെ ഇന്റര്‍ മോഡല്‍ ട്രാന്‍സിറ്റ് കാര്‍ഡ് ആയി മാറുന്നു

കൊച്ചി വണ്‍ കാര്‍ഡ് ബസ് യാത്രക്കാര്‍ക്കും ഉപയോഗിക്കാം.പൊതു ഗതാഗതത്തിനായുള്ള വിവിധ സംവിധാനങ്ങളില്‍ ഉപയോഗിക്കാവുന്ന ആദ്യ ഓപ് ലൂപ് ഇഎംവി കാര്‍ഡ്.ഒറ്റ കാര്‍ഡില്‍ പൊതുഗതാഗതത്തിന്റെ എല്ലാ രീതികളിലും പേയ്മെന്റുകള്‍ സംയോജിപ്പിക്കുതിന് കെഎംആര്‍എല്‍- ആക്സിസ് ബാങ്ക് സംരംഭം.പ്രാരംഭ' ആനുകൂല്യമെന്ന നിലയില്‍ ബസ് യാത്രക്കാര്‍ക്ക് കൊച്ചി വണ്‍ കാര്‍ഡ് ഫീസില്‍ ഒരു മാസത്തേക്ക് 100 ശതമാനവും ബസ് ഓപറേറ്റര്‍മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനവും ഇളവ്

കൊച്ചി മെട്രോ കൊച്ചി വണ്‍ കാര്‍ഡ് രാജ്യത്തെ ആദ്യത്തെ ഇന്റര്‍ മോഡല്‍ ട്രാന്‍സിറ്റ് കാര്‍ഡ് ആയി മാറുന്നു

കൊച്ച: കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ (കെഎംആര്‍എല്‍) ആരംഭിച്ച കൊച്ചി വണ്‍ കാര്‍ഡ് ഇനി മുതല്‍ കൊച്ചിയില്‍ ബസ് യാത്ര നടത്തുവര്‍ക്കും ഉപയോഗിക്കാം. ഇപ്പോള്‍ 50 ബസുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഈ സേവനം നഗരത്തിലെ കൂടുതല്‍ ബസുകളിലേക്കു വ്യാപിപ്പിക്കാനാണ് കെഎംആര്‍എല്‍ അധികൃതരുടെ തീരുമാനം. ആക്സിസ് ബാങ്കിന്റെ സഹകരണത്തോടെയാണ് കൊച്ചി വണ്‍ കാര്‍ഡ് നടപ്പാക്കുന്നത്.

നഗരത്തില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും ഈ കാര്‍ഡെന്നാണ് കെഎംആര്‍എല്‍ അധികൃതര്‍ പറയുന്നത്.ഇത്തരത്തില്‍ സേവനങ്ങള്‍ വിപുലമാക്കിയതോടെ പൊതു ഗതാഗതാവശ്യങ്ങള്‍ക്ക് വിവിധ സംവിധാനങ്ങളില്‍ ഉപയോഗിക്കാവുന്ന ഇന്ത്യയിലെ ആദ്യ ഓപ് ലൂപ് ഇഎംവി. കാര്‍ഡ് ആയി കൊച്ചി വണ്‍ കാര്‍ഡ് മാറിയിരിക്കുകയാണെന്നും കെഎംആര്‍എല്‍ അവകാശപ്പെട്ടു.പ്രാരംഭ ആനുകൂല്യമെന്ന നിലയില്‍ ബസ് യാത്രക്കാര്‍ക്ക് കൊച്ചി വണ്‍ കാര്‍ഡ് ഫീസില്‍ ഒരു മാസത്തേക്ക് 100 ശതമാനം ഇളവാണ് നല്‍കുന്നത്. കാര്‍ഡ് ഉപയോഗം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ബസ് ഓപറേറ്റര്‍മാര്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം ഇളവും നല്‍കും. മെട്രോ യാത്രകള്‍ക്കുള്ള 20 ശതമാനം ഇളവിനും മെട്രോ ട്രിപ് പാസുകള്‍ക്കുള്ള 33 ശതമാനം ഇളവിനും പുറമേയാണിത്. കൊച്ചിയിലെ കച്ചവട സ്ഥാപനങ്ങള്‍ നല്‍കുന്ന വിവിധങ്ങളായ ഇളവുകളും യാത്രക്കാര്‍ക്കു നേടാനാവും.

ബസുകള്‍ എവിടെ എത്തി എന്നറിയാനും ടിക്കറ്റുകള്‍ വാങ്ങാനും കാര്‍ഡിലുള്ള ബാലന്‍സ് അറിയുവാനും, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ഡ് റീചാര്‍ജു ചെയ്യാനും മിനി സ്റ്റേറ്റ്മെന്റുകള്‍ നേടാനും ടൈം ടേബിള്‍ പരിശോധിക്കാനും നിരക്കുകള്‍ അറിയുവാനും മറ്റും കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് കൊച്ചി വണ്‍ ആപ്പ് പ്രയോജനപ്പെടുത്തുകയും ചെയ്യാം. നിലവില്‍ ആക്സിസ് ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകളില്‍ നിന്ന് കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുവാനും റീചാര്‍ജ് ചെയ്യുവാനും സൗകര്യമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ഉടന്‍ തന്നെ ഇതു ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. മെട്രോ കാര്‍ഡിന്റെ വിപുലമായ ഉപയോഗത്തിന് ഈ പുതിയ സംവിധാനം സഹായകമാകുമെന്നും വിവിധ പൊതുഗതാഗത സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നതില്‍ ഇത് വന്‍ തോതില്‍ സഹായകമാകുമെന്നും കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കെ എം ആര്‍ എല്ലുമായി രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച സഹകരണം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും നഗരത്തിലെ പൊതു ഗതാഗതത്തിന്റെ സൗകര്യങ്ങളും ഗണ്യമായി മെച്ചപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്റ് പെയ്മെന്റ്സ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് മോഖെ പറഞ്ഞു.

TMY

TMY

Our Contributor help bring you the latest article around you


RELATED STORIES

Share it
Top