കൊച്ചി മെട്രോയുടെ അംബാസിഡറാകന്‍ തയാറെന്ന് സുരേഷ് ഗോപി എംപി; തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി കെഎംആര്‍എല്‍
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നടപ്പിലാക്കുന്ന മെട്രോ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം മികവുറ്റതാക്കുന്നതിനുള്ള ഇന്റലിജന്റ് സി പി എസ് ഡാറ്റ അനലറ്റിക് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടന വേദിയിലാണ് ബ്രാന്‍ഡ് അംബാസിഡര്‍ ആകുവാനുള്ള സന്നദ്ധത സുരേഷ് ഗോപി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഭാരവാഹികളെ അറിയിച്ചത്. എന്നാല്‍ എം ഡി മുഹമ്മദ് ഹനീഷ് നടത്തിയത് അനൗദ്യോഗിക പ്രതികരണമായിരുന്നുവെന്നാണ കെഎംആര്‍എല്‍ പിന്നീട് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

കൊച്ചി:കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ സന്നദ്ധത അറിയിച്ച് നടനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപിയെ ബ്രാന്‍ഡ് അംബാസിഡറാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി മുഹമ്മദ് ഹനീഷ്.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നടപ്പിലാക്കുന്ന മെട്രോ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം മികവുറ്റതാക്കുന്നതിനുള്ള ഇന്റലിജന്റ് സി പി എസ് ഡാറ്റ അനലറ്റിക് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടന വേദിയിലാണ് ബ്രാന്‍ഡ് അംബാസിഡര്‍ ആകുവാനുള്ള സന്നദ്ധത സുരേഷ് ഗോപി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഭാരവാഹികളെ അറിയിച്ചത്. പരിപാടിയുടെ അധ്യക്ഷ പ്രസംഗത്തില്‍ എംഡി മുഹമ്മദ് ഹനീഷ് ഇത്തരത്തിലൊരു സുചന മുന്നോട്ടു വെച്ചു.ഇതേ തുടര്‍ന്ന്് സുരേഷ് ഗോപി തന്റെ പ്രസംഗത്തില്‍ ബ്രാന്‍ഡ് അംബാസിഡറാന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയായിരുന്നു.ഭാരിച്ച ഉത്തരവാദിത്വമാണിതെന്ന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ സന്തോഷത്തോടെ, അഭിമാനത്തോടെ താന്‍ തയാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ പ്രോഗ്രാമിനു ശേഷം കൊച്ചി മെട്രോ ലിമിറ്റഡ് അധികൃതര്‍ മലക്കം മറിഞ്ഞുവെന്നാണ് വ്യക്തമാക്കപെടുന്നത്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഫേസ് ബുക്ക് പേജിലുടെ കെഎംആര്‍ എല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത് എം ഡി മുഹമ്മദ് ഹനീഷ് നടത്തിയത് അനൗദ്യോഗിക പ്രതികരണമായിരുന്നുവെന്നാണ്.കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ഓഫീസില്‍ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളില്‍ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇതെന്നുമാണ് ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.ബിജെപി എംപിയായ സുരേഷ് ഗോപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നത് രാഷ്ട്രീയ പരമായ വിവാദത്തിന്് ഇടയാക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെഎംആര്‍എല്‍ ഇത്തരത്തിലൊരു വിശദീകരവുമായി രംഗത്തുവന്നതെന്നാണ് വിവരം.
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT