Kerala

കൊച്ചി കോര്‍പ്പറേഷന്‍ ഭരണത്തില്‍ സുതാര്യതയില്ലെന്ന്; എല്‍ഡിഎഫ് കൗണ്‍സിലര്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു

കൗണ്‍സിലര്‍ എംഎച്ച്എം അഷ്‌റഫ് ആണ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിന് ഒപ്പം ചേര്‍ന്നു. ഇതോടെ നഗരാസൂത്രണ സ്ഥിരംസമിതിയില്‍ ഭൂരിപക്ഷം നഷ്ടമായ എല്‍ഡിഎഫിനെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് കലക്ടര്‍ക്ക് നോട്ടീസ് നല്‍കി

കൊച്ചി കോര്‍പ്പറേഷന്‍ ഭരണത്തില്‍ സുതാര്യതയില്ലെന്ന്; എല്‍ഡിഎഫ് കൗണ്‍സിലര്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു
X

കൊച്ചി: സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച കൗണ്‍സിലര്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണത്തില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നു.കൗണ്‍സിലര്‍ എംഎച്ച്എം അഷ്‌റഫ് ആണ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിന് ഒപ്പം ചേര്‍ന്നു. ഇതോടെ നഗരാസൂത്രണ സ്ഥിരംസമിതിയില്‍ ഭൂരിപക്ഷം നഷ്ടമായ എല്‍ഡിഎഫിനെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് കലക്ടര്‍ക്ക് നോട്ടീസ് നല്‍കി.

ഭൂഗര്‍ഭ കേബിളുകളുമായി ബന്ധപ്പെട്ട ഫയല്‍ നഗരാസൂത്രണ സമതിയില്‍ കാണിക്കാതെ മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതായി അഷ്‌റഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രഹ്മപുരത്ത് ഇപ്പോള്‍ മാലിന്യസംസ്‌കരണം നടക്കുന്ന പ്‌ളാന്റിന്റെ കരാര്‍ നിലവിലിലെ കരാറുകാരന് നീട്ടികൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ അഷ്‌റഫ് സിപിഎം അംഗത്വം രാജിവച്ചിരുന്നുവെങ്കിലും എല്‍ഡിഎഫിനുള്ള പിന്തുണ തുടര്‍ന്നിരുന്നു,

സിപിഎം കൗണ്‍സിലറായിരുന്ന കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് 9 അംഗങ്ങളുണ്ടായിരുന്ന നഗരാസൂത്രണ സ്ഥിരം സമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇപ്പോള്‍ നാല് അംഗങ്ങള്‍ വീതമാണുള്ളത്.എന്നാല്‍ അഷ്‌റഫ് യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ,കൗണ്‍സിലര്‍മായരായ പത്മദാസ്, സക്കീര്‍ തമ്മനം, മിനി ദിലീപ്, സുജ ലോനപ്പന്‍ എന്നിവരും വാത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it