ഓപറേഷന്‍ കിംഗ് കോബ്ര: കൊച്ചിയില്‍ ഒരു മാസത്തില്‍ പിടിച്ചത് 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷും
165 കേസുകളിലായി 190 ഓളം പേര്‍ അറസ്റ്റിലായിരുന്നു.പൊതുജനങ്ങളില്‍ നിന്നും കുടുതല്‍ വിവര ശേഖരണത്തിന്റെ ഭാഗമായി ആരംഭിച്ച കണക്ട് ടു കമ്മീഷണര്‍ എന്ന മൊബൈല്‍ വാട്‌സ് ആപ് നമ്പര്‍ വഴിയും നിരവധി കുറ്റവാളികളെ കുടുക്കാന്‍ പോലിസിനു കഴിഞ്ഞു.

കൊച്ചി: കൊച്ചിയില്‍ സിറ്റി പോലിസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസം നടത്തിയ റെയിഡില്‍ പിടികൂടിയത് 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷും.കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഓപറേഷന്‍ കിംഗ് കോബ്ര പദ്ധതിയുടെ ഭാഗമായിനടത്തിയ നടപടിയിലാണ് വന്‍തോതില്‍ കഞ്ചാവും ഹാഷിഷും പിടികൂടിയത്. ഇതു കൂടാതെ 750 ഗ്രാം ചരസും പിടികൂടിയിട്ടുണ്ട്.ഗുണ്ടുകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നപടിയാണ് കൊച്ചി സിറ്റി പോലീസ് കഴിഞ്ഞ ഒരു മാസമായി കിംഗ് കോബ്ര ഓപറേഷന്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചു വരുന്നത്.
165 കേസുകളിലായി 190 ഓളം പേര്‍ അറസ്റ്റിലായിരുന്നു.പൊതുജനങ്ങളില്‍ നിന്നും കുടുതല്‍ വിവര ശേഖരണത്തിന്റെ ഭാഗമായി ആരംഭിച്ച കണക്ട് ടു കമ്മീഷണര്‍ എന്ന മൊബൈല്‍ വാട്‌സ് ആപ് നമ്പര്‍ വഴിയും നിരവധി കുറ്റവാളികളെ കുടുക്കാന്‍ പോലിസിനു കഴിഞ്ഞു. ഈ നമ്പര്‍ വഴി വിവരം നല്‍കുന്നവരുടെ പേരുകളും മറ്റൂം രഹസ്യമായി സൂക്ഷിക്കുമെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. കടവന്ത്രയില്‍ നിന്നടക്കം കഞ്ചാവു പിടിക്കാന്‍ പൊതുജനങ്ങളുടെ പിന്തുണയും പോലിസിന് സഹായകമായി.ഗുണ്ടകകള്‍ക്കും മയക്കുമരുന്നു മാഫിയകള്‍ക്കുമെതിരെയുള്ള നടപടി കര്‍ശനായി തുടരുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു. കണക്ട് ടു കമ്മീഷണര്‍,Q-Pay മൊബൈല്‍ ആപ് എന്നിവ വഴി സാമുഹ്യവരുദ്ധരെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്മീഷണര്‍ക്ക് നേരിട്ടു നല്‍കാവുന്നതാണെന്നും കൊച്ചി സിറ്റി പോലിസ് അറിയിചു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT