Kerala

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്; ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചതിന് പിന്നാലെ മുമ്പ് നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ലീനയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയത്. അഭിഭാഷകന്റെ വീട്ടില്‍ വച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി പി ഷംസിന്റെ നേതൃത്വത്തിലാണു മൊഴിയെടുക്കല്‍. ഇപ്പോഴും ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ തുടരുന്നുണ്ടെന്ന് നടി അന്വേഷണസംഘത്തെ അറിയിച്ചു. അധോലോകനാകന്‍ രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് പോലിസ് അന്വേഷണം മുന്നോട്ടുപോവുന്നത്.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്; ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
X

കൊച്ചി: പനമ്പള്ളിനഗര്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ സ്ഥാപന ഉടമയും നടിയുമായ ലീനാ മരിയ പോള്‍ വീണ്ടും ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി മൊഴി നല്‍കി. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചതിന് പിന്നാലെ മുമ്പ് നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ലീനയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയത്. അഭിഭാഷകന്റെ വീട്ടില്‍ വച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി പി ഷംസിന്റെ നേതൃത്വത്തിലാണു മൊഴിയെടുക്കല്‍. ഇപ്പോഴും ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ തുടരുന്നുണ്ടെന്ന് നടി അന്വേഷണസംഘത്തെ അറിയിച്ചു. അധോലോകനാകന്‍ രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് പോലിസ് അന്വേഷണം മുന്നോട്ടുപോവുന്നത്.

രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ട് നേരത്തേ ലീനയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, ഇയാളുടെ സംഘവുമായി ലീനയ്ക്ക് എന്താണ് ഇടപാടെന്ന് അവ്യക്തമായിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ലീനയെ വീണ്ടും വിളിപ്പിച്ചത്. ലീനയോടു മൂന്നാഴ്ച മുമ്പ് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലീന ഒഴിഞ്ഞുമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചിട്ടില്ല. ഇതെത്തുടര്‍ന്നാണ് അന്വേഷണത്തിനായി കഴിഞ്ഞ ദിവസം പോലിസ്- ക്രൈംബ്രാഞ്ച് സംയുക്തസംഘം രൂപീകരിച്ചത്.

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശിക ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായൊന്നും കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 15 നാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം കൊച്ചിയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്.






Next Story

RELATED STORIES

Share it