- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാഷയിലും ശബ്ദത്തിലും മൂർച്ച കൂടിയത് അങ്ങനെ ഒരു ശൈലി ഉള്ളിൽ കയറിക്കൂടിയതിനാൽ; അഴീക്കോട്ടെ തോൽവിയിൽ പ്രതികരിച്ച് കെഎം ഷാജി
ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്.

കണ്ണൂർ: അഴീക്കോട് നിയമസഭ മണ്ഡലത്തിലെ തോൽവിയിൽ നാലാം ദിവസം പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. വോട്ടെണ്ണലിനിടെ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോയ ഷാജി, ഇത്രയും ദിവസം യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഭാഷയിലും ശബ്ദത്തിലും മൂർച്ച കൂടിയത് അങ്ങനെ ഒരു ശൈലി ഉള്ളിൽ കയറിക്കൂടിയതിനാലാണെന്നു പറയുന്ന പോസ്റ്റിൽ പുതിയ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും പറയുന്നു.
നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ ഭരണാധികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് രാഷ്ട്രീയത്തിന്റെ പ്രഥമ കർത്തവ്യമാണല്ലോ; അത് ഇനിയും തുടരും. ഒരു ജനാധിപത്യ ഗവൺമന്റ് എന്ന നിലക്ക് പുതിയ സർക്കാർ അവ മുഖവിലക്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഷാജി പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഴീക്കോടിലെ ജനങ്ങൾക്ക് നന്ദി!!
കൂടെ നിന്ന് രാപകലില്ലാതെ അദ്ധ്വാനിച്ച യു ഡി എഫിന്റെ പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി!!
എന്റെ തെരഞ്ഞെടുപ്പ് ജയത്തിനായി മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്ത സഹോദരീ സഹോദരങ്ങൾക്കും നന്ദി!!
2011 ൽ ആയിരുന്നു നിങ്ങൾ എന്നെ ആദ്യമായി തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചത്.
നീണ്ട 10 വർഷം നിങ്ങളുടെ പ്രതിനിധിയായി സഭയിലിരിക്കാൻ അവസരം ലഭിച്ചു. ഈ കാലയളവിൽ അഴീക്കോട് മണ്ഡലത്തിൽ നടത്തിയ വികസന മാറ്റങ്ങൾ പരിശോധിച്ചാൽ എന്റെ കടമ നിർവ്വഹിക്കനായിട്ടുണ്ടോ എന്ന് വ്യക്തമാവും.
ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്. ജനാധിപത്യത്തിൽ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം; സ്വയം വിമർശനങ്ങൾക്ക്,
തിരുത്തലുകൾക്ക് ,
കൂടുതൽ കരുത്തോടെയുള്ള തിരിച്ച് വരവിനു..
അങ്ങനെ ഒരു പാട് കാര്യങ്ങൾക്ക്!!
ഇനിയെന്ത് എന്ന ചോദ്യവുമായി സ്നേഹ ജനങ്ങൾ വിളിച്ചു കൊണ്ടിരിക്കുന്നു.
അവരുടെ സങ്കടങ്ങളും ആശങ്കകളും പങ്കുവെക്കുന്നു.
അതിനേക്കാൾ ഏറെ വലിയ നേട്ടം ഈ പൊതുപ്രവർത്തന കാലത്ത് മറ്റൊന്നുണ്ടോ!!
നിങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം പരമാവധി നേരാം വണ്ണം നിർവ്വഹിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് .
ജനങ്ങൾ തെരഞ്ഞെടുത്ത് അയക്കുന്ന ഇടങ്ങളെ സക്രിയമാക്കലാണു ഒരു യഥാർത്ഥ ജനപ്രതിനിധിയുടെ ബാധ്യത.
ആ കടമ നിർവ്വഹിക്കുമ്പോൾ ഒരു നല്ല പ്രതിപക്ഷമാവാൻ ശ്രമിച്ചിട്ടുണ്ട്.
അത് നമ്മുടെ നാടിനു വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയുമായിരുന്നു.
ഭാഷയിലും ശബ്ദത്തിലും മൂർച്ച കൂടിയത് അങ്ങനെ ഒരു ശൈലി ഉള്ളിൽ കയറിക്കൂടിയതിനാലാണ്.
ഒന്നും വ്യക്തിപരമായിട്ടായിരുന്നില്ല.
ആരെങ്കിലും അതേ ശൈലിയിൽ തിരിച്ചടിച്ചാൽ അതും വ്യക്തിപരമായി എടുക്കാറില്ല.
നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ ഭരണാധികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് രാഷ്ട്രീയത്തിന്റെ പ്രഥമ കർത്തവ്യമാണല്ലോ;
അത് ഇനിയും തുടരും. ഒരു ജനാധിപത്യ ഗവൺമന്റ് എന്ന നിലക്ക് പുതിയ സർക്കാർ അവ മുഖവിലക്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിലെ ജനങ്ങൾ ഒരു സർക്കാരിനു തുടർഭരണം നൽകിയിരിക്കുന്നു; അതിന്റെ കാരണങ്ങളും ഇരുപക്ഷവും പഠന വിധേയമാക്കുന്നത് നല്ലതാവും.
പുതിയ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തങ്ങൾക്കെല്ലാം പൂർണ പിന്തുണയുണ്ടാവും.
ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് സംഘടനാ പരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ കൂടുതൽ സമയം ലഭിക്കും.
പൊതു ജീവിതത്തിൽ ജനപ്രതിനിധി ആയതിനേക്കാൾ ഏറെ കാലം പാർട്ടി പ്രവർത്തകനായിട്ടാണു നിലനിന്നിട്ടുള്ളത്.
ഇനിയും അങ്ങനെ മുന്നോട്ട് പോകുന്നത് സന്തോഷമുള്ള കാര്യമാണ്.
എപ്പോഴും പറയാറുള്ളത് പോലെ ജയം കൊണ്ട് എല്ലാം നേടുകയോ തോൽവി കൊണ്ട് എല്ലാം അവസാനിക്കുകയോ ചെയ്യുന്നില്ലല്ലോ!!
എല്ലാ സങ്കടങ്ങളിലും സന്തോഷങ്ങളിലും നമ്മളൊരുമിച്ച് തന്നെ ഉണ്ടാകും ഇനിയും!!
നന്ദി!!!
പത്തുവർഷം ഹൃദയത്തോടു ചേർത്തു നിർത്തി സ്നേഹിച്ച,
ഇപ്പോൾ ആശ്വാസ വാക്കുകൾ കൊണ്ട് കൂടെ നിൽക്കുന്ന,
എല്ലാ അഴീക്കോട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി!!
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















