Kerala

കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസ്സിലായല്ലോ!!: കെകെ രമ

ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒരു വ്യക്തിയെ 'കരുതലുള്ളൊരു മനുഷ്യസ്‌നേഹി'യായി സ്ഥാപിച്ചെടുക്കാനുളള ശ്രമം സഹതാപമുണര്‍ത്തുന്നതാണ്.

കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട കരുതല്‍ എന്താണെന്ന് മനസ്സിലായല്ലോ!!: കെകെ രമ
X

കോഴിക്കോട്: കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണ യുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ചയാണ് കേരളം കാണുന്നതെന്ന് കെകെ രമ. കുഞ്ഞനന്തനോടുള്ള കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും രമ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒരു വ്യക്തിയെ 'കരുതലുള്ളൊരു മനുഷ്യസ്‌നേഹി'യായി സ്ഥാപിച്ചെടുക്കാനുളള ശ്രമം സഹതാപമുണര്‍ത്തുന്നതാണ്. സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ്‌ തന്‍റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്.

കേസിന്റെ വിധിപ്പകർപ്പിലെ ഫോണ്‍കോള്‍ പട്ടികയും രമ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്‌. കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ച ഫേസ്ബുക്ക് കുറിപ്പില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ, പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ടിപിയുടെ ഭാര്യ രമയുടെ കുറിപ്പ്.

Next Story

RELATED STORIES

Share it