9941 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍; കൈറ്റ് സര്‍വേ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ 9941 പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന് 292 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബി നല്‍കിയ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാനായുള്ള പ്രാഥമിക വിവരശേഖരണം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആരംഭിച്ചു. ഇതിനായി കൈറ്റിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറത്തില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് ഫെബ്രുവരി അവസാനവാരം ഉപജില്ലാ തലങ്ങളില്‍ നടത്തുന്ന പരിശീലനത്തില്‍ പ്രഥമാധ്യാപകര്‍ പങ്കെടുക്കണം.
പ്രഥമാധ്യാപകര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ സര്‍വേ നടത്തിയായിരിക്കും വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയെന്നതിനാല്‍ വിവരങ്ങള്‍ കൃത്യമായും സമയബന്ധിതമായും നല്‍കണമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഉപജില്ലാതല പരിശീലനങ്ങളുടെ വിശദാംശങ്ങള്‍ കൈറ്റിന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും സ്‌കൂളുകളെ പ്രത്യേകം അറിയിക്കും. സര്‍ക്കുലര്‍ www.kite.kerala.gov.inല്‍ ലഭ്യമാണ്.
RELATED STORIES
വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ...
30 March 2023 10:57 AM GMTവിസ് ഡം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏപ്രില്‍ 6ന്
30 March 2023 10:08 AM GMT