പുതുവര്‍ഷത്തില്‍ കിയാലില്‍നിന്ന് പറന്നുയരാന്‍ പുതുസര്വീസുകള്
ഈ മാസം മുതലാണ് കിയാലില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക.
കോഴിക്കോട്: യാത്രക്കാര്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി കണ്ണൂര്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് (കിയാല്‍). ഈ മാസം മുതലാണ് കിയാലില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക. 10ന് ഗോ എയറിന്റെ മുംബൈ സര്‍വീസ് കിയാലില്‍നിന്ന് പറന്നുയരും. രാത്രി 11ന് കണ്ണൂരില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്ന വിമാനം രണ്ടുമണിക്കൂര്‍കൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30 ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ കണ്ണൂരില്‍നിന്ന് ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും. മസ്ക്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസ്. ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കും വൈകാതെ സര്‍വീസ് തുടങ്ങാനാണ് ഗോ എയറിന്റെ പദ്ധതി.
ഇതിനായി ഡല്‍ഹിയില്‍നിന്ന് നാലു വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചു. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അബൂദാബിയിലേക്ക് സര്‍വീസ് നടത്തുന്നത്. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് 25ന് ഇന്‍ഡിഗോയുടെ പ്രതിദിന ആഭ്യന്തര സര്‍വീസുകളും തുടങ്ങും. മാര്‍ച്ചിലാണ് ഇന്‍ഡിഗോ അന്താരാഷ്ട്ര സര്‍വീസിലേക്ക് കടക്കുന്നത്. കണ്ണൂരില്‍നിന്ന് സര്‍വീസ് തുടങ്ങാന്‍ ജെറ്റ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ തുടങ്ങിയവയും രംഗത്തെത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിനോട് ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ കിയാല്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT