Kerala

കെവിന്‍ വധക്കേസില്‍ ഇന്ന് ശിക്ഷ വിധിക്കും

രാവിലെ 11 മണിക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഭാര്യ നീനുവിന്റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കെവിന്‍ വധക്കേസില്‍ ഇന്ന് ശിക്ഷ വിധിക്കും
X

കോട്ടയം: ദുരഭിമാനക്കൊലയെന്ന് കണ്ടെത്തിയ കെവിന്‍ വധക്കേസില്‍ വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. രാവിലെ 11 മണിക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഭാര്യ നീനുവിന്റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ദുരഭിമാനക്കൊല ആയതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ വധം പരിഗണിക്കപ്പെടുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പത്ത് പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവ്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it