- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ; മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും വീഴ്ചയെന്ന് റിപ്പോര്‍ട്ട്
അര്‍ബുദമില്ലാത്ത രജനി എന്ന രോഗിക്ക് കീമോ ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഡോക്ടര്‍ കെ വി വിശ്വനാഥന്‍ അധ്യക്ഷനായ സമിതി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഡോക്ടര്‍മാര്‍ക്കും സ്വകാര്യലാബിലെ പത്തോളജിസ്റ്റിനും ഗുരുതര വീഴ്ച സംഭവിച്ചെന്ന് വ്യക്തമാണ്.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സ്വകാര്യലാബിന് വീഴ്ച പറ്റിയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സമിതി ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
അര്‍ബുദമില്ലാത്ത രജനി എന്ന രോഗിക്ക് കീമോ ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഡോക്ടര്‍ കെ വി വിശ്വനാഥന്‍ അധ്യക്ഷനായ സമിതി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഡോക്ടര്‍മാര്‍ക്കും സ്വകാര്യലാബിലെ പത്തോളജിസ്റ്റിനും ഗുരുതര വീഴ്ച സംഭവിച്ചെന്ന് വ്യക്തമാണ്. രോഗം കൃത്യമായി നിര്‍ണയിക്കുന്നതിലാണ് ഡയനോവ ലാബിലെ പത്തോളജിസ്റ്റിന് വീഴ്ച സംഭവിച്ചത്.
ഡയനോവ ലാബിലെ റിപ്പോര്‍ട്ടില്‍ തന്നെ രോഗം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. എന്നിട്ടും ആ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കീമോ ചെയ്തു. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി രോഗം ഗുരുതരമാകുമെന്ന വിലയിരുത്തലിലെത്തിയ ഡോക്ടര്‍മാരുടെ നടപടി ന്യായീകരിക്കാവുന്നതല്ല.
സ്വകാര്യലാബിലെ റിപ്പോര്‍ട്ടില്‍ രോഗം സംബന്ധിച്ച് വ്യക്തത ഇല്ലെന്നിരിക്കെ സര്‍ക്കാര്‍ ലാബിലെ പരിശോധന ഫലത്തിനുവേണ്ടി കാത്തിരിക്കാമായിരുന്നു. സര്‍ക്കാര്‍ ലാബില്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് രജനി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യമടക്കം ഏതൊക്കെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചുവെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ കേസ് ഷീറ്റില്‍ പറഞ്ഞിട്ടില്ല.
RELATED STORIES
ലക്ഷദ്വീപ് മുന്‍ എംപി ഡോ.പൂക്കുഞ്ഞിക്കോയ അന്തരിച്ചു
30 July 2025 5:39 AM GMTസ്വര്‍ണം ഗ്രാമിന് 60 രൂപ കൂടി, പവന് 73,680 രൂപ
30 July 2025 5:31 AM GMTഗസയിലെ ഉപരോധം തകര്‍ക്കാന്‍ 44 ബോട്ടുകള്‍
30 July 2025 5:22 AM GMTഫലസ്തീന് രാഷ്ട്രം വേണമെന്ന് യുഎന്‍ കരട് പ്രമേയം
30 July 2025 5:01 AM GMTഅബ്ദുസലാം മൗലവി നിര്യാതനായി
30 July 2025 4:31 AM GMTബിന്ദു പത്മനാഭന്റെ തിരോധാനം: പുനരന്വേഷണം നടത്തി പ്രതികളെ ഉടന്‍...
30 July 2025 4:26 AM GMT