കേരളവര്‍മയിലെ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണെല്‍ നടത്തും
കൊച്ചി: കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി. എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 35 വര്‍ഷത്തിന് ശേഷമാണ് തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ കെ.എസ്.യുവിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥി പട്ടം ലഭിച്ചത്. എന്നാല്‍, വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനു പിന്നാലെ എസ്.എഫ്.ഐ. റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീ കൗണ്ടിങ്ങിന് ശേഷം പതിനൊന്നു വോട്ടുകള്‍ക്ക് എസ്.എഫ്.ഐയുടെ അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപനം വരികയായിരുന്നു. ഇതിനെതിരെയാണ് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായ ശ്രീക്കുട്ടന്‍ ഹൈക്കോടതിയ സമീപിച്ചത്.
റീ കൗണ്ടിങ് നടത്തിയപ്പോള്‍ ആദ്യ ഘട്ടത്തില്‍ അസാധുവാക്കിയ വോട്ടുകള്‍ കൂടി എണ്ണിയെന്നും അങ്ങനെയാണ് എസ്.എഫ്.ഐ സ്ഥാനാര്‍ഥി വിജയിച്ചതെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ റീപോളിങ് നടത്തണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യം. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എസ്.എഫ്.ഐ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കി വീണ്ടും വോട്ടെണ്ണാന്‍ ഉത്തരവിടുകയായിരുന്നു.
RELATED STORIES
ഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMT