Kerala

കേരളത്തിലെ യുവാക്കള്‍ക്കെല്ലാം പി എസ് സിയിലൂടെ ജോലി കിട്ടണമെന്നില്ല: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്ന് വരണം.സ്വന്തമായി സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനന്തമായ സാധ്യതകളാണ് ഇന്ന് കേരളത്തിലുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു

കേരളത്തിലെ യുവാക്കള്‍ക്കെല്ലാം പി എസ് സിയിലൂടെ ജോലി കിട്ടണമെന്നില്ല: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
X

കൊച്ചി: കേരളത്തിലെ യുവാക്കള്‍ക്കെല്ലാം പി എസ് സിയിലൂടെ ജോലി കിട്ടണമെന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കൊച്ചിയില്‍ വിവിധ മേഖലകളിലായി മികവ് തെളിയിച്ച യുവ സംരഭകരമുയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്ന് വരണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സ്വന്തമായി സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനന്തമായ സാധ്യതകളാണ് ഇന്ന് കേരളത്തിലുള്ളത് എന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it