- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാതടപ്പിക്കുന്ന ഹോണുകള്‍ക്ക് പിഴ; ഹോണ്‍ അനിവാര്യ ഘട്ടത്തില്‍, മിതമായി
അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ വരെയാണ് പിഴയെന്ന് കേരള പോലിസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. അമിത ശബ്ദത്തില്‍ ഹോണടിക്കുന്നത് അപകട സാധ്യത കൂട്ടുമെന്നും കേള്‍വിക്കു തകരാര്‍ ഉണ്ടാക്കുമെന്നും കുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരം: കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണടിക്കുന്നവര്‍ക്ക് പിടിവീഴുമെന്ന മുന്നറിയിപ്പുമായി കേരള പോലിസ്. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ വരെയാണ് പിഴയെന്ന് കേരള പോലിസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. അമിത ശബ്ദത്തില്‍ ഹോണടിക്കുന്നത് അപകട സാധ്യത കൂട്ടുമെന്നും കേള്‍വിക്കു തകരാര്‍ ഉണ്ടാക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ട്രാഫിക് സിഗ്‌നല്‍ കാത്തു കിടക്കുന്നവര്‍, റയില്‍വെ ഗേറ്റില്‍, ട്രാഫിക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന െ്രെഡവര്‍മാരെ നാം കാണാറുണ്ട്.
മറ്റു വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കാനാണു സാധാരണ ഹോണ്‍ ഉപയോഗിക്കുന്നത്. പല രാജ്യങ്ങളിലും െ്രെഡവര്‍മാര്‍ ഹോണ്‍ ഉപയോഗിക്കുന്നത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. എന്നാല്‍ ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാന്‍ ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു.
തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. റോഡിന്റെ നിയന്ത്രണം തനിക്കാണെന്ന അഹംഭാവം കൂടി തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നതിന്റെ പിന്നിലുണ്ട്. വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ചെറിയ വാഹനങ്ങളെയും. ഇരുചക്രവാഹനയാത്രികര്‍ കാല്‍നടയാത്രക്കാരെയും ഹോണടിച്ചു പേടിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.
60 മുതല്‍ 70 ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്കു തകരാര്‍ ഉണ്ടാക്കുമെന്നു പഠനങ്ങള്‍ പറയുന്നു. . ഇതു 120 ഡെസിബല്ലിനു മുകളിലാണെങ്കില്‍ താല്‍ക്കാലികമായി ചെവി കേള്‍ക്കാതെയാകും. സാവധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം.
അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കി പോകുന്ന വലിയ വാഹനത്തിലെ െ്രെഡവര്‍മാര്‍ ഈ വസ്തുത മനസ്സിലാക്കുന്നില്ല. ദീര്‍ഘ നേരം അമിത ഹോണ്‍ ചെവിയില്‍ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇതു അപകടം ഉണ്ടാക്കാനും കാരണമായേക്കാം.
എയര്‍ ഹോണുകള്‍, അമിതമായി ഹോണടിച്ചു ബഹളമുണ്ടാക്കുന്ന വാഹനങ്ങള്‍, ശബ്ദവ്യത്യാസം വരുത്തിയ വാഹനങ്ങള്‍ തുടങ്ങിയ െ്രെഡവര്മാക്ക് തങ്ങള്‍ ഉപയോഗിക്കുന്ന ഹോണ്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി ധരണയുണ്ടാകണം.
സാധാരണ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം 30-40 ഡെസിബല്ലും ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ 50 ഡെസിബെലുമാണ് കേള്‍ക്കുന്നത്. ഇനി സാധാരണ ഹോണാണെങ്കില്‍ 70 ഡെസിബല്‍ വരെ ശബ്ദമുണ്ടാകും. നിരോധിത എയര്‍ ഹോണുകള്‍ മുഴക്കുമ്പോള്‍ 90100 ഡെസിബല്‍ വരെ ശബ്ദമാണുണ്ടാകുന്നത്. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ വരെയാണ് പിഴ #keralapolice
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















