കേരള പോലിസ് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍കൂടി വാങ്ങുന്നു
ഹിന്ദുസ്ഥാന്‍ മോട്ടോര്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്നാണ് കാറുകള്‍ വാങ്ങുന്നത്. നിലവില്‍ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ കേരള പോലിസിനുണ്ട്.

തിരുവനന്തപുരം: അതീവസുരക്ഷയുള്ള വ്യക്തികള്‍ക്കായി കേരള പോലിസ് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍കൂടി വാങ്ങാനൊരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോര്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്നാണ് കാറുകള്‍ വാങ്ങുന്നത്. നിലവില്‍ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ കേരള പോലിസിനുണ്ട്. ഇതിന് പുറമെയാണ് മിസ്തുബിഷി, പജേറോ സ്‌പോര്‍ട്‌സ് കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. ഓപണ്‍ ടെന്‍ഡറില്ലാതെ വാഹനങ്ങള്‍ വാങ്ങാനുള്ള പോലിസ് മേധാവിയുടെ നടപടിക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കുകയും ചെയ്്തു. 2017ല്‍ ബെഹ്‌റ ഇതിനായി ടെന്‍ഡര്‍ വിളിക്കാതെ നടപടികള്‍ തുടങ്ങിയെങ്കിലും ഇപ്പോഴാണ് അനുമതി ലഭിക്കുന്നത്. പോലിസ് മേധാവി ഓര്‍ഡര്‍ നല്‍കിയതിനെത്തുടര്‍ന്ന് 30 ശതമാനം തുക കമ്പനിക്ക് മുന്‍കൂറായി നല്‍കി. സുരക്ഷാകാരണങ്ങളാലും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ പ്രത്യേകതകളും കാരണം ഓപണ്‍ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാനാവില്ലെന്നാണ് പോലിസ് മേധാവി സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ അധികമില്ല. കുറഞ്ഞ വിലയില്‍ ഇവിടെത്തന്നെ കിട്ടുമെന്നതിനാലാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍ കോര്‍പറേഷന് ഓര്‍ഡര്‍ നല്‍കിയതെന്നും വിശദീകരിച്ചിരുന്നു. മൂന്ന് വാഹനങ്ങളില്‍ രണ്ടെണ്ണം കൊച്ചിയിലും ഒരെണ്ണം തിരുവനന്തപുരത്തുമാണ് നിലവിലുള്ളത്. ചില അവസരങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളാ പോലിസ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കേണ്ടിവന്നിട്ടുണ്ടെന്നും പോലിസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വിശിഷ്ടവ്യക്തികളുടെ സഞ്ചാരത്തിനായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍തന്നെ നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന നിര്‍ദേശമുണ്ട്.
RELATED STORIES
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTസ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMT