- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെ സി റോജി മിസ്റ്റര്‍ കേരള പോലിസ്
കഴിഞ്ഞ വര്‍ഷം നടന്ന ഓള്‍ ഇന്ത്യ പോലിസ് ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ റോജി മിസ്റ്റര്‍ ഇന്ത്യ പോലിസ് ആയിരുന്നു. 90 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് റോജി ഇത്തവണ മിസ്റ്റര്‍ കേരള പോലിസ് ആയത്.

തിരുവനന്തപുരം: കേരള പോലിസിലെ മികച്ച ബോഡി ബില്‍ഡറെ കണ്ടെത്താനുളള മത്സരത്തില്‍ തിരുവനന്തപുരം സിറ്റി ടെലിക്കമ്മ്യൂണിക്കേഷന്‍ വിങ്ങിലെ ഹവില്‍ദാറും നിലവിലെ ചാമ്പ്യനുമായിരുന്ന ജെ സി റോജി മിസ്റ്റര്‍ കേരള പോലിസായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന ഓള്‍ ഇന്ത്യ പോലിസ് ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ റോജി മിസ്റ്റര്‍ ഇന്ത്യ പോലിസ് ആയിരുന്നു. 90 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് റോജി ഇത്തവണ മിസ്റ്റര്‍ കേരള പോലിസ് ആയത്.
തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന മത്സരം സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയും സിനിമാ താരം ഉണ്ണിമുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പോലിസ് ആസ്ഥാനം എഡിജിപി മനോജ് എബ്രഹാം, ആംഡ് പോലിസ് ഡിഐജി പി പ്രകാശ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കറുപ്പസാമി ആര്‍, കെഎപി ഒന്നാം ബറ്റാലിയന്‍ ആംഡ് പോലിസ് ഇന്‍സ്പെക്ടര്‍ ഐ എം വിജയന്‍, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, അബു സലീം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
55 കിലോ വിഭാഗത്തില്‍ കൊച്ചി സിറ്റിയിലെ സിവില്‍ പോലിസ് ഓഫീസര്‍ വിജിത്ത് ആര്‍, ടെലിക്കമ്മ്യൂണിക്കേഷന്‍ എസ്ഐ സുസ്മിതന്‍ എസ് ആര്‍, 60 കിലോ വിഭാഗത്തില്‍ കോഴിക്കോട് സിറ്റിയിലെ സിവില്‍ പോലിസ് ഓഫീസര്‍ പ്രശാന്ത് സി കെ, ഇടുക്കിയിലെ അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്പെക്ടര്‍ ബിജുമോന്‍ കെ ജി, 65 കിലോ വിഭാഗത്തില്‍ കൊച്ചി സിറ്റിയിലെ സിവില്‍ പോലിസ് ഓഫീസര്‍ അജേഷ് ഗോപിനാഥ്, കെഎപി മൂന്നാം ബറ്റാലിയനിലെ പോലിസ് കോണ്‍സ്റ്റബിള്‍ ശ്യാംകുമാര്‍ വി, 70 കിലോ വിഭാഗത്തില്‍ കോട്ടയം ഡിഎച്ച്ക്യുവിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജേഷ് കുമാര്‍ വി കെ, കെഎപി മൂന്നാം ബറ്റാലിയനിലെ പോലിസ് കോണ്‍സ്റ്റബിള്‍ വിഷ്ണു പ്രകാശ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
75 കിലോ വിഭാഗത്തില്‍ കോട്ടയം ഡിഎച്ച്ക്യുവിലെ സിവില്‍ പോലിസ് ഓഫീസര്‍ ഡെന്നി കെ പി, കൊച്ചി സിറ്റിയിലെ സിവില്‍ പോലിസ് ഓഫീസര്‍ ആനന്ദ് രാജന്‍, വയനാട് ജില്ലയിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സുമേഷ് വി വി, 80 കിലോ വിഭാഗത്തില്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പോലിസ് കോണ്‍സ്റ്റബിള്‍ ലിനോര്‍ ദാസ് വൈ എല്‍, കോഴിക്കോട് റൂറല്‍ ജില്ലയിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ഷിഹാസ് കെ പി, കോഴിക്കോട് സിറ്റിയിലെ സിവില്‍ പോലിസ് ഓഫീസര്‍ പ്രഭു എ റ്റി, 85 കിലോ വിഭാഗത്തില്‍ തിരുവനന്തപുരം സിറ്റിയിലെ സിവില്‍ പോലിസ് ഓഫീസര്‍ ദീപു ഡി കെ, കോട്ടയം ജില്ലയിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മഹേഷ് എസ്, കൊച്ചി സിറ്റി ഡിഎച്ച്ക്യുവിലെ സിവില്‍ പോലിസ് ഓഫീസര്‍ ഷിനാസ് പി എസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 90 കിലോ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ സിവില്‍ പോലീസ് ഓഫീസര്‍ ലിജേഷ് കെ എന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
90 കിലോയ്ക്ക് മേലെയുളള വിഭാഗത്തില്‍ കണ്ണൂര്‍ ഡിഎച്ച്ക്യുവിലെ സിവില്‍ പോലിസ് ഓഫീസര്‍ നജീബ് കെ സി ഒന്നാം സ്ഥാനം നേടി. മാസ്റ്റേഴ്സ് വിഭാഗത്തില്‍ വയനാട് ജില്ലയിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പ്രദീപ് കുമാര്‍, പാലക്കാട് ജില്ലയിലെ സബ്ബ് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന്‍, കോട്ടയം ജില്ലയിലെ ഗ്രേഡ് സബ്ബ് ഇന്‍സ്പെക്ടര്‍ തോമസ് സേവിയര്‍ എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുളള ജില്ലാതല ചാമ്പ്യന്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തവരിലേറെയും. മികച്ച ബോഡി ബില്‍ഡറെ കണ്ടെത്താനുളള മത്സരത്തോടനുബന്ധിച്ച് മാജിക് ഷോ, ഡാന്‍സ്, സംഗീത നിശ, ഫ്യൂഷന്‍ ഡാന്‍സ് മുതലായ കലാപരിപാടികളും ഒരുക്കിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















