- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മന്ത്രി ആര്‍ ബിന്ദു നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം,രാജി വെയ്ക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സര്‍ക്കാരിന്റെ യാതൊരു വിധ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് അതിന് തെളിവാണ്.മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ അനധികൃതമായും വഴിവിട്ടും ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സര്‍ക്കാരിന്റെ യാതൊരു വിധ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് അതിന് തെളിവാണ്.
മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനമായിരുന്നു കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ക്ക് പുനര്‍ നിയമനം നല്‍കിയതെന്നും സര്‍ക്കാര്‍ ഒരു വിധത്തിലും ഇടപെട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.എന്നാല്‍ അദ്ദേഹത്തിന്റെ മന്ത്രിമസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് എഴുതി. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കണമെന്നും നിലവിലുള്ള വൈസ് ചാന്‍സിലര്‍ക്ക് പുനര്‍ നിയമനം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ക്ക് തെറ്റായ തീരുമാനം എടുക്കേണ്ടി വന്നത്.ഇതില്‍ യുഡിഎഫ് ഗവര്‍ണറെ വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ തെറ്റായ ഒരു തീരുമാനം മുന്നോട്ടു വെച്ചാല്‍ അതില്‍ ഒപ്പിട്ട് നല്‍കേണ്ട ആളല്ല ഗവര്‍ണര്‍.ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഇടപെടാനുള്ള അധികാരമില്ല.അവരുടെ അധികാര പരിധിക്കപ്പറുത്തേയ്ക്ക് ചാന്‍സിലറുടെ അധികാര പരിധിയിലേക്ക് കടന്നു കയറി ചെയ്ത പ്രവര്‍ത്തിയാണിത്. ഇത് നിയമ ലംഘനവും ചട്ട വിരുദ്ദവുമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
മന്ത്രി നടത്തിയത് സത്യപ്രതിഞ്ജാ ലംഘനമാണ്. ഗവര്‍ണര്‍ നടത്തിയ നിയമനമാണ് വൈസ് ചാന്‍സിലറുടേത് എന്ന്് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.വിഷയത്തില്‍ സര്‍വ്വകലാശാല ജീവനക്കാരുയെടും വിദ്യാര്‍ഥികളുടെയും സമരം ഉണ്ടാകും പിന്നാലെ യുഡിഎഫും സമര രംഗത്തേക്ക് ഇറങ്ങുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി
.കാര്യങ്ങള്‍ മനസിലാക്കി പഠിച്ചതിനു ശേഷം മാത്രമെ തങ്ങള്‍ പറയാറുള്ളു അല്ലാതെ എല്ലാ വിഷയത്തിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരല്ല.കൊവിഡ് മരണം,പ്ലസ് വണ്‍ പ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും.മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ല.ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പിലെത്തിക്കും അതിനുള്ള ഇടനിലക്കാരെ രംഗത്തിറക്കി കഴിഞ്ഞു.അനധികൃതമായി ഇടപെട്ടിരിക്കുന്നതിനാലാണ് മന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയാത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സര്‍ക്കാര്‍ ഏല്‍പ്പിച്ച ഏജന്‍സിയുടെ തലവന്‍ തന്നെ സില്‍വര്‍ ലൈനുമേണ്ടി ഡിപിആര്‍ ഇല്ലെന്നും തട്ടിക്കൂട്ടിയ സര്‍വ്വേയാണെന്നും പറഞ്ഞിരിക്കുകയാണ്.ലിഡാര്‍ സര്‍വ്വേ തട്ടിക്കൂട്ടിയ സര്‍വ്വേയാണ്.എസ്റ്റിമേറ്റോ ഒരു ഡിപിആര്‍ പോലുമില്ലാതെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.പരിസ്ഥിതി ആഘാതപഠനമോ സാമൂഹിഘാത പഠനമോ നടത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല.നേരായ രീതിയില്‍ സര്‍വ്വേ നടത്തിയിട്ടില്ല. പ്രതിപക്ഷം പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ച ഏജന്‍സിയുടെ തലവനും ശരിവെച്ചിരിക്കുന്നത്.ജനങ്ങളെ കബളിപ്പിക്കുന്ന പദ്ധതിയാണിതെന്ന് വ്യക്തമായി.സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം അടിയന്തരമായി എടുക്കണം.
18 ന് കേരളത്തിലെ 10 കലക്ടറേറ്റിലേക്കും സെക്രട്ടറിയേറ്റിലേക്കും യുഡിഎഫ് മാര്‍ച്ച് നടത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.കേരളത്തിലെ വികന പ്രവര്‍ത്തനത്തിന് ഏറ്റവും അധികം എതിരുനിന്നിട്ടുള്ള പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ യുഡിഎഫ് വികസനത്തിനെതിരാണെന്ന് പറയുന്നത്.മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ മോഡിയുടെ ശൈലിയാണ്. മോഡിയെ വിമര്‍ശിച്ചാല്‍ ദേശ ദ്രോഹികളാണ് എന്നു പറയുന്നതുപോലെയാണ് പിണറായി വിജയനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹികളെന്നു പറയുന്നത്.ഇത് ഇപ്പോള്‍ സ്ഥിരം പ്രയോഗമായി മാറിയിരിക്കുകയാണ്.തങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയണം.
ചോദ്യം ചോദിച്ചാല്‍ നിയമസഭയിലും പുറത്തും വ്യക്തമായ മറുപടി പറയാതെ ഇത്തരത്തില്‍ ദേശ ദ്രോഹികളാണ് എന്ന വിധത്തിലുള്ള പ്രയോഗങ്ങളാണ് നടത്തുന്നത്.തങ്ങള്‍ വിവിധ വശങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടാണ് എതിര്‍പ്പുന്നയിച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.വഖഫ് ബോര്‍ഡ് വിഷയത്തില്‍ എന്താണ് വര്‍ഗ്ഗീയതയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്.മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.അസംബ്ലിയില്‍ വഫഖ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട ബില്ല് പാസാക്കിയിട്ട് ലഡു വിതരണം ചെയ്തവരാണ് ഭരണ കക്ഷിയംഗങ്ങള്‍ എന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
RELATED STORIES
കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
13 Dec 2024 10:55 AM GMTമുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMT