Kerala

പ്രതിദിനം 3000 പേരുടെ സാംപിള്‍ അധികമായി പരിശോധിക്കാന്‍ കേരളം

റാന്‍ഡം പിസിആര്‍ വഴി സ്രവ പരിശോധനയാണ് നടത്തുക. 14 ജില്ലകളിലായി 20 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുക.

പ്രതിദിനം 3000 പേരുടെ സാംപിള്‍ അധികമായി പരിശോധിക്കാന്‍ കേരളം
X

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരും രോഗമുള്ളവരുമായി പ്രാഥിക സമ്പര്‍ക്കത്തില്‍ വന്നവരെയും സംരക്ഷിക്കുന്നത് മുന്നില്‍ കണ്ട് പ്രതിദിനം 3000 പേരുടെ സാംപിള്‍ അധികമായി പരിശോധിക്കാന്‍ കേരളം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. റാന്‍ഡം പിസിആര്‍ വഴി സ്രവ പരിശോധനയാണ് നടത്തുക. 14 ജില്ലകളിലായി 20 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുക.

ഓരോ ജില്ലകള്‍ക്കും ശേഖരിക്കേണ്ട സാംപിള്‍ എണ്ണം നിശ്ചയിച്ചു നല്‍കി. പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവര്‍, രോഗികളെ ചികിത്സിക്കുന്നവര്‍, പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. സെക്കണ്ടറി കോണ്ടാക്റ്റുകള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റസുഖമുള്ളവര്‍, പോലിസ്, 28 ദിവസത്തിനകം സംസ്ഥാനത്തിനകത്ത് ജില്ലകള്‍ കടന്ന് യാത്ര ചെയ്തവര്‍ എന്നിവരെയും പരിശോധിക്കും.

Next Story

RELATED STORIES

Share it