Kerala

പ്രളയത്തില്‍ വീട് നഷ്ടപ്പെവര്‍ക്കെല്ലാം വീട് നല്‍കും: മന്ത്രി വി എസ് സുനില്‍കുമാര്‍

പ്രളയത്തില്‍ വീട് നഷ്ടപ്പെവര്‍ക്കെല്ലാം വീട് നല്‍കും: മന്ത്രി വി എസ് സുനില്‍കുമാര്‍
X

മാള: കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും വീട് നിര്‍മിച്ച് നല്‍കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. വെസ്റ്റ് കൊരട്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാന്ത്വനം പാര്‍പ്പിട പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വന്തം വീട് നഷ്ടപ്പെട്ട ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും സ്വാന്തനമേകുന്ന കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടപോവുകയാണ്. ടച്ചുറപ്പുള്ള ഒരു വീട് ഇല്ലാത്തതിന്റെ ദുഖം അതില്ലാത്തവരെ സംബന്ധിച്ച് മനസ്സില്‍ വളരെയധികം വേദനയുണ്ടാക്കുന്ന ഒന്നാണ്. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കേണ്ടത് ഒരു ഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ഒറ്റയ്ക്ക് ത്രയും വലിയ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നതോടൊപ്പം സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാരിറ്റബിള്‍ സൊസൈറ്റികളുടെയും സഹായംകൂടി അഭ്യര്‍ഥിച്ചുവരികയാണ്. എല്ലാവരുടെയും തുല്യപങ്കാളിത്വത്തോടെ നമ്മുടെ നാടിനു നേരിട്ട വലിയ വിപത്തിന്റെ പോരായ്മകളെ ഇല്ലാതാക്കാനാവും. പളയം ഏറ്റവും കൂടുതല്‍ നേരിട്ട പ്രദേശങ്ങളണ് തൃശൂര്‍ ജില്ലയിലെ മാള, അന്നമനട തുടങ്ങിയവ. റോഡിന് സ്ഥലം ചോദിച്ചാല്‍ പോലും ഭൂമി വിട്ടുതരാത്ത ആളുകളാണ് നമുക്കിടയില്‍ ഇപ്പോഴുമുള്ളത്. ഈ സമയം നിവ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് വീട് ഇല്ലാത്തവര്‍ക്ക് വീട് വച്ച് നല്‍കാന്‍ സന്മനസ്സ് കാണിച്ച സുരേഷ് വേണുക്കുട്ടന്റെ കുടുംബത്തോടുള്ള നന്ദി അറിയിക്കുന്നു. ഇരുപത്തിനാല് സെന്റ് സ്ഥലത്ത് ഒന്നേകാല്‍ കോടി രൂപ ചിലവില്‍ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അറിയിക്കുന്നു. ഇതുപോലുള്ള സഹായങ്ങള്‍ ലഭിക്കുകവഴി സമൂഹത്തില്‍ മാനവികതയുടെ പുതിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് കണ്‍വീനര്‍ വിധു എ മേനോന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. എം പി ബെന്നി ബെഹനാന്‍, ബി ഡി ദേവസ്സി എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിനിമാ താരങ്ങളായ സാദിഖ്, ഊര്‍മിളാ ഉണ്ണി, ഫിലിം ചേംബര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ശശി അയ്യന്‍ചിറ, സിയാല്‍ ജനറല്‍ മാനേജര്‍ സി ദിനേശ് കുമാര്‍, അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിര്‍മല്‍ സി പാത്താടന്‍, കെ ആര്‍ സുമേഷ്, വാര്‍ഡ് മെംബര്‍മാര്‍, കനിവ് പ്രസിഡന്റ് കെ ആര്‍ അജയന്‍, സെക്രട്ടറി കെ എം സലീം പങ്കെടുത്തു.




Next Story

RELATED STORIES

Share it