Kerala

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.കൊവിഡ് ബാധിതനായിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവായിരുന്നു.തുടര്‍ന്ന് കൊവിഡാനന്തര ചികില്‍സയിലായിരുന്നു.ന്യൂമോണിയ ബാധയും കരള്‍ രോഗവും ബാധിച്ചിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആരോഗ്യ നില മോശമായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.ഇന്ന് ഉച്ചയോടെ അപ്രീതക്ഷിതമായി ഹൃദയ സ്തംഭനമുണ്ടായതോടെയാണ് മരണം സംഭവിച്ചത്

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസ് അന്തരിച്ചു
X

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയാ തോമസ്(74) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.കൊവിഡ് ബാധിതനായിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവായിരുന്നു.തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊവിഡാനന്തര ചികില്‍സയുടെ ഭാഗമായി കഴിഞ്ഞ മാസം 27 നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചത്.ന്യൂമോണിയ ബാധയുണ്ടായിരുന്നു. കരള്‍ രോഗവും ബാധിച്ചിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു.ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.ഇന്ന് ഉച്ചയോടെ അപ്രീതക്ഷിതമായി ഹൃദയ സ്തംഭനമുണ്ടായതോടെയാണ് മരണം സംഭവിച്ചത്.മരണ സമയത്ത് അകന്ന ബന്ധുക്കള്‍ മാത്രമാണ് സമീപത്തുണ്ടായിരുന്നത്.

രണ്ടു തവണ എം പിയായിരുന്നു സ്‌കറിയ തോമസ്. 77 ലും 80 ലും കോട്ടയത്ത് നിന്നും മല്‍സരിച്ചാണ് സ്‌കറിയാ തോമസ് ലോക് സഭയില്‍ എത്തിയത്.പിന്നീട് 84 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ സുരേഷ് കുറിപ്പിനോട് പരാജയപ്പെട്ടു.നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി, കോതമംഗലം സീറ്റുകളില്‍ മല്‍സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല.അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി,വൈസ്‌ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരള കോണ്‍ഗ്രസില്‍ കെ എം മാണി,പി ജെ ജോസഫ്,പി സി തോമസ് വിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഏറ്റവും ഒടുവില്‍ പി സി തോമസിനൊപ്പമായിരുന്നുവെങ്കിലും പിന്നീട് 2015 ല്‍ ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു.തുടര്‍ന്ന് കേരള കോണ്‍ഗ്രസ്(സ്‌കറിയാ തോമസ്) എന്ന പേരില്‍ പാര്‍ടിയുമായി ഇടതു മുന്നണിയുടെ ഭാഗമായി തുടരുകയായിരുന്നു.

Next Story

RELATED STORIES

Share it