Kerala

സംസ്ഥാന ബജറ്റ്: പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

കൊച്ചിയിൽ വൻ വികസനം നടപ്പാക്കും. 6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.

സംസ്ഥാന ബജറ്റ്: പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
X

എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300 രൂപയായി മാറും.

ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ 9311 കോടി രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 22000 കോടിയിലധികം രൂപ ഈയിനത്തില്‍ ചിലവഴിച്ചു. 13 ലക്ഷത്തില്‍ അധികം വയോജനങ്ങള്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കി.

അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം ആരംഭിക്കും. 1450 രൂപയ്ക്ക് നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് യാത്ര സാധ്യമാകുന്നതാണ് അതിവേഗ റെയില്‍. മൂന്നുവര്‍ഷത്തിനകം പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.

കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കും. ഏപ്രില്‍ മാസത്തില്‍ 40 കോടി മുതല്‍മുടക്കി നോണ്‍ ബീറ്റാ ലാംക്ടം ഇംന്‍ജക്റ്റബിള്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും.

അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അനിവാര്യമായ മരുന്നുകളുടെ ഉല്‍പാദനം അപ്പോഴേക്കും ആരംഭിക്കാനാകും. സാധാരണഗതിയില്‍ ഇതിനായി വേണ്ട അഞ്ച് മരുന്നുകള്‍ക്ക് പ്രതിദിനം 250 രൂപ ശരാശരി ചെലവ് വരും. എന്നാല്‍ കെഎസ്ഡിപിയില്‍ ഉല്‍പാദനം ആരംഭിക്കുമ്പോള്‍ 28 രൂപയ്ക്ക് മരുന്ന് ലഭ്യമാക്കാമാകും.

വിദ്യാഭ്യാസ മേഖലയിൽ ആയിരം പുതിയ തസ്‌തികകൾ.

കോളജുകളിൽ 60 പുതിയ ന്യൂ ജൻ കോഴ്‌സുകൾ കൂടി.

വിദ്യാഭ്യാസ മേഖലക്ക്‌ 20000 കോടി. കൂടുതൽ തൊഴിലവസരങ്ങൾ.

കുടുബശ്രീക്ക്‌ 600 കോടി കൂടി. കൈത്തറിക്ക്‌ 153 കോടി കൂടി.

വയനാടിന്‌ 2000 കോടിയുടെ പാക്കേജ്‌.

ഇടുക്കിക്ക്‌ 1000 കോടിയുടെ പാക്കേജ്‌.

കാർഷിക മേഖലക്ക്‌ 2000 കോടിയുടെ പദ്ധതി.

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി, കാൻസർ മരുന്നുകളുടെ വില കുറയും.

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട് ശുചിയാക്കും യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്റെ ശേഷി വർദ്ധിപ്പിക്കും.

ടൂറിസം പ്രോത്സാഹനത്തിന്‌ 323 കോടി. മുസിരിസ്‌ പദ്ധതി 2012ൽ കമ്മീഷൻ ചെയ്യും. ആലപ്പുഴയെ പൈതൃക നഗരമാക്കും.

പ്രവാസി വകുപ്പിന് 30 കോടി രൂപയായിരുന്നത് 90 കോടി രൂപയായി വര്‍ധിപ്പിക്കും. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും.

പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകാരം നല്‍കി. ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും.

25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കും.

എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജിങ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള ബജറ്റ് വിഹിതം 1509 കോടി.

നദീ പുനരുജ്ജീവനത്തിന് 20 കോടി. ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി. അരലക്ഷം കിലോമീറ്റര്‍ തോടുകള്‍ നവീകരിക്കും.

20000 ഏക്കറില്‍ ജൈവ കൃഷി. ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തും.

വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തും. പച്ചക്കറി, പുഷ്പ കൃഷി വ്യാപനത്തിന് ആയിരം കോടി.

മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും.

എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ക്ലസ്റ്റര്‍ ആക്കി, ഇ ടിക്കറ്റിങ് അടക്കമുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കും.

25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്. വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും.

സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു. 2020-21ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറന്നു കൊടുക്കും.

ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്. 2025-ഓടെ വീതി 40 മീറ്ററാക്കും ഇതോടെ ചരക്കുനീക്കത്തിന്‍റെ അന്‍പത് ശതമാനവും ജലമാര്‍ഗ്ഗമായിരിക്കും.

കൊച്ചിയിൽ വൻ വികസനം നടപ്പാക്കും. 6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.

കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി അനുവദിച്ചു.

ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ യാഥാര്‍ഥ്യമാക്കും. പുതിയ സര്‍വീസ് റോഡ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കും.

2020 നവംബര്‍മുതല്‍ സിഎഫ്എല്‍ ബള്‍ബുകളുടെ വില്പന നിരോധിക്കും.വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും.

1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി. 2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും.

സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും. ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു

കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും.74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.

പൊതുമേഖലസ്ഥാപനങ്ങളുടെ ഉത്പാദനം 2799 കോടിയില്‍ നിന്നും 3442 കോടിയായി ഉയര്‍ന്നു. 2015-16ല്‍ 213 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 102 കോടി ലാഭത്തിലാണ്.

1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്‍റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി.

ഈ സര്‍ക്കാരിന്‍റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായി പുതുതായി ചേർന്നു

വീടില്ലാത്തവർക്ക്‌ ഒരു ലക്ഷം ഫ്‌ളാറ്റുകൾ.ഗ്രാമീണ റോഡുകൾക്ക് 1000 കോടി. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി.

500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.

2020–21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിർമിക്കും. ഗ്രാമീണ റോഡുകൾക്ക് 1000 കോടി. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.

ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല

ക്ഷേമ പെൻഷനിൽ വർധന എല്ലാ ക്ഷേമ പെൻഷനും വർധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു.

നഴ്സുമാർക്ക് വിദേശത്ത് ജോലി നേടുന്ന തിനുള്ള കാഷ് കോഴ്സിന് 5 കോടി.

സ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോം അലവൻസ് 400ൽ നിന്ന് 500 രൂപയാക്കും.

പാചകത്തൊഴിലാളികളുടെ കൂലി 50 രൂപ വർധി പ്പിച്ചു.

ആശ പ്രവർത്തകരുടെ ഓണറേറിയം 500 രൂപ വർധിപ്പിച്ചു.

Next Story

RELATED STORIES

Share it