Kerala

വയനാട് ജില്ലയില്‍ 18 പേര്‍ മല്‍സരരംഗത്ത്

വയനാട് ജില്ലയില്‍ 18 പേര്‍ മല്‍സരരംഗത്ത്
X

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം തെളിഞ്ഞു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 18 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടിയിലും കല്‍പ്പറ്റയിലും 7 പേര്‍ വീതവും സുല്‍ത്താന്‍ ബത്തേരിയില്‍ 4 പേരുമാണ് മത്സരരംഗത്തുളളത്.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന ദിനമായ തിങ്കളാഴ്ച്ച കല്‍പ്പറ്റ മണ്ഡലത്തില്‍ ഒരു പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ ഇ ആര്‍ സന്തോഷ് കുമാറാണ് പത്രിക പിന്‍വലിച്ചത്. ഏപ്രില്‍ 6 ന് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് ജില്ലയിലെ വോട്ടെടുപ്പ്.

നിയോജക മണ്ഡലം, സ്ഥാനാര്‍ഥിയുടെ പേരും പാര്‍ട്ടിയും, ചിഹ്നം ക്രമത്തില്‍

മാനന്തവാടി

1. ഒആര്‍ കേളു (സിപിഎം)- ചുറ്റിക അരിവാള്‍ നക്ഷത്രം,

2. പി കെ ജയലക്ഷ്മി (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്)- കൈ

3. പള്ളിയറ മുകുന്ദന്‍ (ബിജെപി)- താമര

4. വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി)- ആന

5. ബബിത ശ്രീനു (എസ്ഡിപിഐ)- താക്കോല്‍

6. കെ കെ കേളു (സ്വതന്ത്രന്‍)- സ്‌റ്റെതസ്‌കോപ്പ്

7. ലക്ഷ്മി (സ്വതന്ത്ര)- പൈനാപ്പിള്‍

കല്‍പ്പറ്റ

1. അശ്വിന്‍ ഭീംനാഥ് (ബഹുജന്‍ സമാജ് പാര്‍ട്ടി)- ആന

2. അഡ്വ. ടി സിദ്ദിഖ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്)- കൈ

3. സുബീഷ് ടി എം (ബിജെപി)- താമര

4. എം വി ശ്രേയാംസ് കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍)- ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍

5. സുനില്‍ വൈദ്യര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹൂമന്റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)- കുടം.

6. .ശൈലേഷ് കെ (സ്വതന്ത്രന്‍)- കുട

7. ടി സിദ്ദിഖ് (സ്വതന്ത്രന്‍)- ഗ്ലാസ് ടംബ്ലര്‍

സുല്‍ത്താന്‍ ബത്തേരി

1. സി കെ ജാനു (ബിജെപി)- താമര

2. ഐ സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്)- കൈ

3. എം എസ് വിശ്വനാഥന്‍ (സിപിഎം)- ചുറ്റിക അരിവാള്‍ നക്ഷത്രം

4. ഒണ്ടന്‍ പണിയന്‍ (സ്വതന്ത്രന്‍)- ഓട്ടോറിക്ഷ

Next Story

RELATED STORIES

Share it