കോട്ടയത്ത് ആറംഗ കുടുംബം വോട്ടുചെയ്യാനെത്തി; വീട്ടിലെ മരിച്ചയാള്‍ക്ക് മാത്രം വോട്ട്
കോട്ടയം:
കോട്ടയം വിജയപുരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരനായ വടവാതൂര്‍ മേപ്പുറത്ത് എം കെ റെജിമോന്റെ ഉള്‍പ്പെടെ കുടുംബത്തിലെ ആറുപേരുടെ വോട്ടാണ് പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത്. എന്നാല്‍, റെജിമോന്റെ മരിച്ചുപോയ പിതാവ് എം കെ കേശവന്റെ പേര് വോട്ടര്‍പട്ടികയിലുണ്ട്.
പോളിങ് ദിവസം രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ടുചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയില്‍നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഇവര്‍ നാളുകള്‍ക്കു മുമ്പ് ആറാം വാര്‍ഡില്‍നിന്നും 13ാം വാര്‍ഡിലേക്ക് താമസം മാറിയതിനാലാണ് വോട്ട് നീക്കംചെയ്തതെന്നാണ് അധികൃതര്‍ അറിയിച്ചത്.
എന്നാല്‍, വോട്ട് 13ാം വാര്‍ഡിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്‍കിയിരുന്നെങ്കില്‍ മരിച്ചുപോയ ആളുടെ പേര് മാത്രം എങ്ങനെ ആറാം വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുമെന്നാണ് റെജിമോന്‍ ചോദിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തിരുന്നതായും റെജിമോന്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT