പാലായില്‍ തോല്‍വി അംഗീകരിക്കുന്നു; കാപ്പന്റെ വിജയം വോട്ടുകച്ചവടത്തിലൂടെ: ജോസ് കെ മാണി
BY NSH2 May 2021 10:07 AM GMT
X
NSH2 May 2021 10:07 AM GMT
കോട്ടയം: പാലായിലെ തോല്‍വി അംഗീകരിക്കുന്നുവെന്നും കാപ്പന്റെ വിജയം വോട്ടുകച്ചവടത്തിലൂടെയാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാനും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോസ് കെ മാണി. കോട്ടയത്ത് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രം തിരുത്തിയെഴുതാന്‍ ഈ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇടതുസര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാനും അതില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും പങ്കുചേരാനും കഴിഞ്ഞു എന്നുള്ളതില്‍ അഭിമാനമുണ്ട്. പാലായില്‍ പരാജയപ്പെട്ടു എന്നത് അംഗീകരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്നു. പക്ഷേ, ഈ വിജയത്തിന് പിന്നില്‍ വലിയ വോട്ടുകച്ചവടമുണ്ട്. ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്നും ജോസ് കെ മാണി ആരോപിച്ചു.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMTസിവില്‍ സര്‍വീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സര്‍വീസില്‍ നിന്ന്...
7 Sep 2024 2:39 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT