Kerala

ആലപ്പുഴയില്‍ ഏഴിടത്ത് എല്‍ഡിഎഫ് ആധിപത്യം; ഹരിപ്പാടും അരൂരിലും യുഡിഎഫ് മുന്നില്‍

കഴിഞ്ഞ തവണത്തെ അതേ നില ആവര്‍ത്തിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണ ആരംഭിച്ചപ്പോള്‍ മുതല്‍ ആലപ്പുഴ ജില്ലയില്‍ കാണാന്‍ കഴിഞ്ഞത്.ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാടും ഷാനി മോള്‍ ഉസ്മാന്‍ മല്‍സരിക്കുന്ന അരൂരിലും മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്

ആലപ്പുഴയില്‍ ഏഴിടത്ത് എല്‍ഡിഎഫ് ആധിപത്യം; ഹരിപ്പാടും അരൂരിലും യുഡിഎഫ് മുന്നില്‍
X

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് തേരോട്ടം തുടരുന്നു. കഴിഞ്ഞ തവണത്തെ അതേ നില ആവര്‍ത്തിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ആലപ്പുഴ ജില്ലയില്‍ കാണാന്‍ കഴിഞ്ഞത്.ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാടും ഷാനി മോള്‍ ഉസ്മാന്‍ മല്‍സരിക്കുന്ന അരൂരിലും മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.ബാക്കി ഏഴിടത്തും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്.

രമേശ് ചെന്നിത്തലയുടെ പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മുന്നേറുന്നത്.ചേര്‍ത്തലയില്‍ പി പ്രസാദ്,ആലപ്പഴയില്‍ പി പി ചിത്തരഞ്ചന്‍,അമ്പലപ്പുഴയില്‍ എച്ച് സലാം,കുട്ടനാട് തോമസ് കെ തോമസ്,കായംകുളം-യു പ്രതിഭ,മാവേലിക്കര-എം എസ് അരുണ്‍കുമാര്‍,ചെങ്ങന്നൂര്‍-സജി ചെറിയാന്‍ എന്നിങ്ങനെയാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.കുട്ടനാടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് കെ തോമസ് നാലായിരത്തിലധികം വോട്ടുകള്‍ക്കും ചെങ്ങന്നൂരില്‍ സജി കെ ചെറിയാന്‍ ആറായിരത്തിലധികം വോട്ടുകള്‍ക്കും ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍ ഏഴായിരത്തിലധികം വോട്ടുകള്‍ക്കും മാവേലിക്കരയില്‍ എം എസ് അരുണ്‍ കുമാര്‍ മൂവായിരത്തിലധികം വോട്ടുകള്‍ക്കും കായംകുളത്ത് യു പ്രതിഭ 1,200 ലധികം വോട്ടുകള്‍ക്കും അമ്പലപ്പുഴയില്‍ എച്ച് സലാം അയ്യായിരത്തിലധികം വോട്ടുകള്‍ക്കുമാണ് മുന്നില്‍ നില്‍ക്കുന്നത്. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദും നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.

Next Story

RELATED STORIES

Share it