പി സി ജോര്‍ജ്ജിന്റെ പ്രസംഗം അപലപനീയം: കാത്തലിക് യൂത്ത് മൂവ്മെന്റ്
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോര്‍ജ് എംഎല്‍എ യുടെ പ്രസ്താവന തികച്ചും അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
കോട്ടയം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവന അപലപനീയമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്(കെസിവൈഎം) സംസ്ഥാന സമിതി.
മതേതര രാഷ്ട്രമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോര്‍ജ് എംഎല്‍എ യുടെ പ്രസ്താവന തികച്ചും അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇലക്ഷന് സംവിധാനത്തിലൂടെ ഭരണത്തില്‍ പ്രവേശിക്കുന്ന ഏതൊരു ജനപ്രതിനിധിക്കും തന്റെ രാജ്യത്തെ ജനങ്ങളുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വമുണ്ട്. തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും ചിന്തകളെയും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ഭൂഷണമല്ല. ഏതു മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസത്തെ സംരക്ഷിക്കാനും ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശം നല്‍കുന്നുണ്ട്. ഭരണഘടന ഉറപ്പു നല്കുന്ന മതേതര സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് കെസിവൈഎം സംസ്ഥാന സമതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT