Kerala

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗീകാതിക്രമം തടയാന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ മാര്‍ഗ രേഖ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം രൂപതകളിലും പള്ളികളിലും സഭയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിലും ഉറപ്പാക്കണമെന്ന് മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നു. യാതൊരു വിധത്തിലുളള ലൈംഗീകാതിക്രമങ്ങളോ ചൂഷണങ്ങളോ ഇവര്‍ക്ക് നേരിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.ഏതെങ്കിലും തരത്തില്‍ ഇവര്‍ക്കു നേരെ ലൈംഗീകാതിക്രമങ്ങളോ ചൂഷണങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെട്ട അധികൃതരെ കൃത്യമായി അറിയിക്കണം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗീകാതിക്രമം തടയാന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ മാര്‍ഗ രേഖ
X

കൊച്ചി: കത്തോലിക്കസഭയില്‍ സുരക്ഷിതത്വ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി മാര്‍ഗ രേഖയക്ക് രൂപം നല്‍കി.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങള്‍അടക്കമുളളവ കര്‍ശനമായി തടയണമെന്ന നിര്‍ദേശത്തോടെയാണ് മാര്‍ഗ രേഖ തയാറാക്കിയിരിക്കുന്നത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം രൂപതകളിലും പള്ളികളിലും സഭയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിലും ഉറപ്പാക്കണമെന്ന് മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നു. യാതൊരു വിധത്തിലുളള ലൈംഗീകാതിക്രമങ്ങളോ ചൂഷണങ്ങളോ ഇവര്‍ക്ക് നേരിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.ഏതെങ്കിലും തരത്തില്‍ ഇവര്‍ക്കു നേരെ ലൈംഗീകാതിക്രമങ്ങളോ ചൂഷണങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെട്ട അധികൃതരെ കൃത്യമായി അറിയിക്കണം.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടായാല്‍ സഹകരിക്കണം.ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരോട് അനുകമ്പയോടെ വേണം പെരുമാറാന്‍.

പള്ളികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ കുട്ടികളുമൊത്തുള്ള രാത്രി വൈകിയുള്ള യാത്രകള്‍ ഒഴിവാക്കണം.പള്ളിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ ഭാഗത്ത് നിന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ലൈംഗീക ചുവയോടെയുള്ള സംസാര രീതികളോ തമാശകളോ പെരുമാറ്റങ്ങളോ ഉണ്ടാകാന്‍ പാടില്ല.കുട്ടികളോടോ സത്രീകളോടോ അനാവശ്യമായ രീതിയില്‍ പെരുമാറുകയോ അവരെ സ്പര്‍ശിക്കുകയോ പാടില്ല എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് മാര്‍ഗ രേഖയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കന്യാസ്ത്രീയെ ബിഷപ് ബലാല്‍സംഗം ചെയ്തതടക്കമുളള സംഭവങ്ങള്‍ കത്തോലിക്ക സഭയില്‍ അടുത്തിടെ ഉണ്ടായതിനെ തുടര്‍ന്നാണ് കത്തോലിക്ക മെത്രാന്‍ സമിതി ഇത്തരത്തില്‍ ഒരു മാര്‍ഗ രേഖ പുറത്തിറക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സീറോ മലബാര്‍ സഭയിലെ മുഴുവന്‍ മെത്രാന്‍മാരും പങ്കെടുത്ത സിനഡില്‍ കത്തോലിക്ക സഭയില്‍ സുരക്ഷിതത്വ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു.

Next Story

RELATED STORIES

Share it