- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറബി ഭാഷാ പഠനത്തോടുള്ള സര്‍ക്കാറിന്റെ അസഹിഷ്ണുത അവസാനിപ്പിക്കണം:അഡ്വ. പി കെ അബ്ദുല്‍ റഹ്മാന്‍
ആധുനിക കാലത്ത് തൊഴില്‍സാധ്യതകളുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന അറബി ഭാഷാ പഠനത്തെ തകര്‍ക്കുന്ന നയങ്ങള്‍ നമ്മുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്നും ഭാഷാ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ തിരുത്തണമെന്നും പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്ത അറബിക്ക് സര്‍വ്വകലാശാല യഥാര്‍ഥ്യമാക്കണം
കൊച്ചി: സാമ്പത്തിക, സാംസ്‌കാരിക, സാങ്കേതിക, വൈജ്ഞാനിക, തൊഴില്‍മേഖലകളില്‍ അനുദിനം വികാസം പ്രാപിക്കുന്ന ഭാഷ എന്ന നിലയില്‍ അറബി ഭാഷാപഠനം പ്രോല്‍സാഹിക്കപ്പെടണമെന്നും അറബി ഭാഷ പഠനത്തോടുള്ള സര്‍ക്കാറിന്റെ അസിഹുഷ്ണുത അവസാനിപ്പിക്കണമെന്നും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: പി കെ അബ്ദുല്‍ റഹ്മാന്‍. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിഡി. ഓഫീസ്ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക കാലത്ത് തൊഴില്‍സാധ്യതകളുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന അറബി ഭാഷാ പഠനത്തെ തകര്‍ക്കുന്ന നയങ്ങള്‍ നമ്മുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്നും ഭാഷാ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ തിരുത്തണമെന്നും പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്ത അറബിക്ക് സര്‍വ്വകലാശാല യഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ഖജാന്‍ജി മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. എന്‍ എ സലിം ഫാറൂഖി, കെ എ ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സാദിഖ്, സി എസ് സിദ്ദീഖ്, അബ്ദുല്‍ ഗനി സ്വലാഹി, പി എം സുബൈര്‍ , ഷമീര്‍ പുതുപ്പാടി, അബ്ദുസലാം ഇസ്ലാഹി , അഷ്‌റഫ് ഇസ്ലാഹി, ഷംസുദീന്‍ ഫാറൂഖി , ടി പി മന്‍സൂര്‍ , സുല്‍ഫിക്കര്‍ അലി, പി എച്ച് മുസ്തഫ,പി എനാസര്‍, പി സ്വാലിഹ് , പി എം സബൂറ , കെ എ സൗജത്ത് , കെ റസീല സംസാരിച്ചു.തുടര്‍ന്ന് ആര്‍ഡിഡിക്ക് കെഎ ടി.എഫ് നേതാക്കള്‍ അവകാശ പത്രികയും സമര്‍പ്പിച്ചു.
ഹയര്‍സെക്കന്ററിയിലെ അറബി പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക,തുടര്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ സ്ഥിതി പരിഗണിച്ച് മലബാര്‍ മേഖലയില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക,ഹൈസ്‌കൂളില്‍ പഠിച്ച അതേ ഭാഷ ഹയര്‍ സെക്കന്ററിയിലും പഠിക്കാന്‍ അവസരം ഉണ്ടാക്കുക,ഹയര്‍ സെക്കന്ററിയിലെ ഭാഷാ പഠന നിയന്ത്രണം നീക്കി നാല് ഭാഷ പഠിക്കാന്‍ സൗകര്യമുണ്ടാക്കുക,അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ജൂനിയര്‍ അധ്യാപകരേയും സീനിയറാക്കുക,
ജൂനിയര്‍ സര്‍വീസ് പ്രിന്‍സിപ്പാള്‍ പ്രൊമോഷനുള്‍പെടെ എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക,സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ഫിക്‌സേഷന്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ പോസ്റ്റ് ക്രിയേഷന്‍ നടത്തുക.മാര്‍ജിനല്‍ ഇന്‍ ക്രീസിന് പുറമെയുളള പഠിപ്പിക്കുന്ന എല്ലാ കുട്ടികളെയും ഫിക്‌സേഷന്‍ എണ്ണത്തില്‍ ഉള്‍പ്പെടുത്തുക, പിഎസ്‌സി നിയമന നടപടി ത്വരിതപ്പെടുത്തുക,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,അറബി ഭാഷയുടെ അനന്ത സാധ്യതകള്‍ പരിഗണിച്ച് പാലോളി കമ്മിറ്റി ശിപാര്‍ശ ചെയ്ത അറബി സര്‍വ്വകലാശാല സ്ഥാപിക്കുക,എല്ലാ ജില്ലകളിലും ഡയറ്റുകളില്‍ അറബിക്ക് ഡി എല്‍ എ ഡ്‌സെന്ററുകള്‍ അനുവദിക്കുക.എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.
RELATED STORIES
വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMTവിലക്കയറ്റം രൂക്ഷം; സര്‍ക്കാര്‍ കണ്ണ് തുറക്കണം: പി ആര് സിയാദ്
30 Nov 2024 2:26 PM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMT