- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പീഡനക്കേസില്‍ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച കാസര്‍കോട് സ്വദേശി പിടിയില്‍
തിരുവനന്തപുരം: കാസര്‍കോട് ഹോസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ത്രീയെ പീഡിപ്പിച്ചശേഷം വിദേശത്തേയ്ക്ക് കടന്നയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലിസ് പിടികൂടി. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത്(23) ആണ് പോലിസ് പിടിയിലായത്.
2018 ല്‍ കുറ്റകൃത്യം നടത്തിയശേഷം വിദേശത്തേയ്ക്ക് കടന്ന ഇയാള്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ യുഎഇ പോലിസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്‌സണ്‍ ഓഫിസര്‍ കൂടിയായ ഐജി സ്പര്‍ജന്‍കുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ന്യൂഡെല്‍ഹിയില്‍ എത്തിച്ച ഇയാളെ ഹോസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുളള സംഘം ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശാനുസരണം ആരംഭിച്ച ഇന്റര്‍നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോ- ഓഡിനേഷന്‍ ടീമാണ് കുറ്റകൃത്യം നടത്തി വിദേശത്തേയ്ക്ക് കടക്കുന്നവര്‍ക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനാണ് ടീമിന്റെ മേല്‍നോട്ടം.