Kerala

കാസര്‍കോഡ് കൊലപാതകം: പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ സിപിഎം സംരക്ഷിക്കില്ലെന്ന് കോടിയേരി

സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് അക്രമസംഭവങ്ങളില്‍ നടത്തരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എന്തിന്റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാന്‍ പാടില്ല, അത് പ്രാകൃതനിലപാടാണ്. ഇത്തരം സംസ്‌കാരം ഉപേക്ഷിക്കണം.

കാസര്‍കോഡ് കൊലപാതകം: പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ സിപിഎം സംരക്ഷിക്കില്ലെന്ന് കോടിയേരി
X

തിരുവനന്തപുരം: കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏതെങ്കിലും പ്രവര്‍ത്തകര്‍ കൊലപാതകത്തില്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്തെല്ലാം പ്രകോപനമുണ്ടായാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നത്.

സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് അക്രമസംഭവങ്ങളില്‍ നടത്തരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എന്തിന്റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാന്‍ പാടില്ല, അത് പ്രാകൃതനിലപാടാണ്. ഇത്തരം സംസ്‌കാരം ഉപേക്ഷിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായ സന്ദര്‍ഭത്തില്‍ നടന്ന അക്രമം എതിരാളികള്‍ക്ക് ആയുധമാവുകയാണ് ചെയ്തത്. അക്രമികള്‍ എതിരാളികളുടെ കൈയിലകപ്പെട്ടവരാണെന്നും കോടിയേരി കുറ്റപ്പെടുത്തി. സമാധാനം പുലര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല. സിപിഎമ്മിന്റെ യാതൊരുവിധ സംരക്ഷണവും പ്രതികള്‍ക്ക് കിട്ടില്ല. അക്രമമല്ല വഴിയെന്ന് സിപിഎം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നിര്‍ദേശത്തിനും സര്‍ക്കാര്‍ സമീപനത്തിനും വിരുദ്ധമായ കാര്യമാണ് കാസര്‍കോടുണ്ടായത്.

സാധാരണഗതിയില്‍ സിപിഎമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് ഇടതുമുന്നണി ജാഥ കടന്നുപോന്നതിന് തൊട്ടുപിന്നാലെ ഇത്തരമൊരു സംഭവം ചെയ്യാനാവില്ല. എന്നിട്ടും ഇത് നടന്നെങ്കില്‍ അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മിന്റെയോ ഇടത് രാഷ്ട്രീയത്തിന്റെയോ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കാത്ത ഇത്തരക്കാരെ അംഗീകരിക്കാന്‍ സിപിഎമ്മിനും കഴിയില്ല. പ്രസ്ഥാനം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യമാണിത്. പ്രതികള്‍ക്കെതിരേര പോലിസ് ശക്തമായ നടപടിയെടുക്കണം. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കാതെ പഴുതടച്ച അന്വേഷണം നടത്തണം. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പാര്‍ട്ടിയും അന്വേഷണം നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.

Next Story

RELATED STORIES

Share it