Kerala

കാസര്‍കോട് സിപിഎം- ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപാര്‍ട്ടികളിലെയും അഞ്ചുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. സംഘര്‍ഷം തടയുന്നതിനായി പ്രദേശത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുകയാണ്.

കാസര്‍കോട് സിപിഎം- ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്
X

കാസര്‍കോട്: കാഞ്ഞങ്ങാട്ട് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ വൈശാഖിന് പരിക്കേറ്റത്. ഒരാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് വൈശാഖ്.

വൈശാഖിനെ ആക്രമിച്ചതോടെ സിപിഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരന്റെ വീട്ടിലെത്തി ബിജെപി പ്രവര്‍ത്തര്‍ കത്തികൊണ്ട് ഇയാളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. കത്തി തടഞ്ഞ സുകുമാരന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപാര്‍ട്ടികളിലെയും അഞ്ചുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. സംഘര്‍ഷം തടയുന്നതിനായി പ്രദേശത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുകയാണ്.

Next Story

RELATED STORIES

Share it