Kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ചട്ടവിരുദ്ധം; ഗവര്‍ണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച രജിസ്ട്രാറുടെ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി നീരീക്ഷിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ചട്ടവിരുദ്ധം; ഗവര്‍ണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി
X

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അംഗങ്ങളുടെ നിയമനം ചോദ്യംചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച രജിസ്ട്രാറുടെ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി നീരീക്ഷിച്ചു. ആ​ഗസ്ത് 11-നായിരുന്നു സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷണം വന്നതോടെ വിഷയത്തില്‍ ഗവര്‍ണറുടെ വാദമാണ് ശരിയെന്ന് തെളിയുകയാണ്. ചാന്‍സലര്‍ക്കാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

നേരത്തെ ഗവര്‍ണര്‍ കോടതിക്ക് നല്‍കിയ റിപോര്‍ട്ടിലും ചാന്‍സലര്‍ക്കാണ് ബോര്‍ഡ് ഓഫ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമെന്ന് വ്യക്തമാക്കിയിരുന്നു. ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ നിയമിക്കുക മാത്രമാണ് സര്‍വകലാശാല ചെയ്യേണ്ടത്. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെന്നായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. ഈ റിപോര്‍ട്ട് ശരിവെച്ചാണ് നിയമനങ്ങളില്‍ ചട്ടലംഘനമുണ്ടെന്ന് കോടതി നിരീക്ഷിച്ചത്.

Next Story

RELATED STORIES

Share it