Kerala

പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വീണ് പരിക്ക്

പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വീണ് പരിക്ക്
X

കോട്ടയം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. പരിശോധനയില്‍ അദ്ദേഹത്തിന്റെ വാരിയെല്ലിന് ക്ഷതമേറ്റതായി വ്യക്തമായി. അദ്ദേഹം പൊന്‍കുന്നത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി. വെള്ളാവൂര്‍ പഞ്ചായത്തിലെ പര്യടന പരിപാടിക്കിടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, പ്രചാരണം തുടരുമെന്ന് കണ്ണന്താനം അറിയിച്ചു. പ്രചാരണം നടക്കുന്നതിനാല്‍ മാറിനില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ബെല്‍റ്റ് ധരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ചൊവ്വാഴ്ച വാഴൂരില്‍ നടക്കുന്ന പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി. സിറ്റിങ് എംഎല്‍എയായ ഡോ.എന്‍ ജയരാജാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫ് പാളയത്തില്‍ ചേക്കേറിയതോടെയാണ് ജയരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

Next Story

RELATED STORIES

Share it