വാടകവീട്ടില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
ബീഹാര്‍ സ്വദേശികളായ ബലായി താക്കൂര്‍ (41), രാജീവ് താക്കൂര്‍ (31) എന്നിവരാണ് പിടിയിലായത് കിഴക്കമ്പലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി നോക്കുന്നത് ഉദ്ദേശം 5 മാസം പ്രായമായ 6 അടി ഉയരമുള്ള സാമാന്യം വലിയ കഞ്ചാവ് ചെടിയാണ് എക്‌സൈസ് പിടിച്ചെടുത്തത് ഇത് പാകമായി പൂക്കാറായ അവസ്ഥയിലായിരുന്നു.നാട്ടില്‍ പോയപ്പോള്‍ വില്‍പനക്കും ഉപയോഗത്തിനും കൊണ്ട് വന്ന കഞ്ചാവിന്റെ വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച് വളര്‍ത്തിയതാണെന്നാണ് ഇവര്‍ എക്‌സൈസിന് മൊഴി നല്‍കിയത്

കൊച്ചി: കിഴക്കമ്പലത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകയക്ക് താമസിച്ച് പുരയിടത്തില്‍ കഞ്ചൈവു ചെടി നട്ടു വളര്‍ത്തിയ രണ്ടു ഇതര സംസ്ഥാന `തൊഴിലാളികള്‍ എക്‌സൈസിന്റെ പിടിയില്‍.ബീഹാര്‍ സ്വദേശികളായ ബലായി താക്കൂര്‍ (41), രാജീവ് താക്കൂര്‍ (31) എന്നിവരാണ് പിടിയിലായത് കിഴക്കമ്പലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി നോക്കുന്നത് ഉദ്ദേശം 5 മാസം പ്രായമായ 6 അടി ഉയരമുള്ള സാമാന്യം വലിയ കഞ്ചാവ് ചെടിയാണ് എക്‌സൈസ് പിടിച്ചെടുത്തത് ഇത് പാകമായി പൂക്കാറായ അവസ്ഥയിലായിരുന്നു.നാട്ടില്‍ പോയപ്പോള്‍ വില്‍പനക്കും ഉപയോഗത്തിനും കൊണ്ട് വന്ന കഞ്ചാവിന്റെ വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച് വളര്‍ത്തിയതാണെന്നാണ് ഇവര്‍ എക്‌സൈസിന് മൊഴി നല്‍കിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടി വരുന്നതിനാല്‍ ഇത്തരം തൊഴിലാളിള്‍ക്ക് നിയമ പരമായ മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ ആണോ വാടകക്ക് വീട് നല്‍കിയിട്ടുള്ളത് എന്നത് സംബന്ധിച്ച അന്വേഷണം നടത്തുമെന്നും ഇത്തരം ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യകം നിരീക്ഷണം നടത്തുന്നതടക്കമുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.ഇരുവരെയും കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.എക്‌സൈസ് ഇന്‍സ്‌പെകടര്‍ ശ്രീരാജിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ രാം പ്രസാദ് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം എം അരുണ്‍കുമാര്‍, സിദ്ധാര്‍ഥന്‍ ', റൂബന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT