കൊച്ചിയില്‍ കഞ്ചാവെത്തിക്കുന്ന ക്വട്ടേഷന്‍ സംഘം ആയുധങ്ങളുമായി പോലീസ് പിടിയില്‍
പ്രതികളില്‍നിന്ന് ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് വടിവാളുകള്‍, ഒരു കത്തി എന്നിവ കണ്ടെടുത്തു. കഞ്ചാവിന് അടിമയാകുന്ന യുവാക്കളെ ഇവര്‍ ക്വട്ടേഷന്‍ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.മറൈന്‍ഡ്രൈവിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന വ്യാപകമാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഒന്നരമാസമായി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു

കൊച്ചി:യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യംവെച്ച കൊച്ചിയില്‍ കഞ്ചാവെത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തെ ആയുധങ്ങളുമായി എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹിലാലുദ്ദീന്‍(23), മണ്ണാര്‍ക്കാട് സ്വദേശി ഫന്നാന്‍(20), ആസിഫ്(23), സതീഷ്(32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് വടിവാളുകള്‍, ഒരു കത്തി എന്നിവ കണ്ടെടുത്തു. കഞ്ചാവിന് അടിമയാകുന്ന യുവാക്കളെ ഇവര്‍ ക്വട്ടേഷന്‍ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.മറൈന്‍ഡ്രൈവിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന വ്യാപകമാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഒന്നരമാസമായി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ഒരു പള്‍സര്‍ ബൈക്കിലാണ് പ്രതികള്‍ വരുന്നതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. പുതുതായി എറണാകുളം എസിപി. ആയി ചാര്‍ജെടുത്ത പി എസ് സുരേഷ്, ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടുദിവസമായി പ്രതികള്‍ക്കായി വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു.വ്യാഴാഴ്ച പ്രതികള്‍ കൊച്ചിയില്‍ വരുമെന്ന് വിവരം ലഭിച്ചതോടെ ഡിസിപി ഹിമേന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരം മറൈന്‍ഡ്രൈവ് ഭാഗത്ത് പോലീസിനെ വിന്യസിച്ചു. ഇന്നലെ വൈകിട്ടോടെ മറൈന്‍ഡ്രൈവ് ഭാഗത്തേക്ക് വന്ന പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
ഗോശ്രീ ഭാഗത്തുനിന്ന് വരുന്ന വഴി സിഎംഎഫ്ആര്‍ഐയുടെ മുന്‍പില്‍ വെച്ചാണ് പ്രതികള്‍ കുടുങ്ങിയത്. മറൈന്‍ഡ്രൈവ് ചാത്യാത്ത് വാക്ക് വേയില്‍ എത്തുന്ന ചില പെണ്‍കുട്ടികളും ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കാറുണ്ടെന്നാണ് പോലിസ് സംശയം. പ്രതികളുടെ ക്വട്ടേഷന്‍ ബന്ധങ്ങളും മുന്‍ കേസുകളും അന്വേഷിക്കുകയാണ് പോലിസ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി പത്ത് ഗ്രാമിന് 500 രൂപ നിരക്കിലായിരുന്നു കച്ചവടം. യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും കഞ്ചാവ് എത്തിക്കുന്നതിന് പ്രത്യേക ഏജന്റുകള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
RELATED STORIES
വേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMT