Kerala

കണ്ടങ്കാളി സമരം: ജനകീയ സംഘടനകള്‍ ജില്ലാതല സത്യഗ്രഹ സമിതി രൂപീകരിച്ചു

കണ്ടങ്കാളി സമരം: ജനകീയ സംഘടനകള്‍ ജില്ലാതല സത്യഗ്രഹ സമിതി രൂപീകരിച്ചു
X

പയ്യന്നൂര്‍: താലോത്ത് വയലില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പെട്രോളിയം സംഭരണ പദ്ധതിക്കെതിരായ സമരം ശക്തമാക്കുന്നതിനായി വിവിധ ജനകീയ സംഘടനകള്‍ ചേര്‍ന്ന് ജില്ലാതലത്തില്‍ സത്യഗ്രഹ സമിതി രൂപീകരിച്ചു. സപ്തംബര്‍ 29ന് താലോത്ത് വയലില്‍ നടക്കുന്ന കൊയ്ത്തുല്‍സവം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും പെട്രോളിയം മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിവിധ കക്ഷി നേതാക്കള്‍ക്കും നിവേദനം കൊടുക്കാനും നേരില്‍ കാണാനും തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എംപിമാരെ ഇടപെടീക്കും. പദ്ധതി ബാധിത പഞ്ചായത്തുകളെ കൊണ്ട് പ്രമേയം പാസ്സാക്കാനുള്ള ശ്രമം നടത്തും. എച്ച്പിസിഎല്‍, ബിപിസിഎല്‍ കമ്പനികളുടെ മുന്നിലേക്കും സമരപരിപാടികള്‍ വ്യാപിപ്പിക്കും. നവംബറില്‍ സമരസമിതി ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹം വിജയിപ്പിക്കാനുള്ള സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും.

യോഗത്തില്‍ ടി പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. അപ്പുക്കുട്ടന്‍ കാരയില്‍, കെ സി ഉമേഷ് ബാബു, എന്‍ സുബ്രഹ്മണ്യന്‍, ഡോ. ഡി സുരേന്ദ്രനാഥ്, അഡ്വ. വിനോദ് പയ്യട, ഹരി ചക്കരക്കല്‍, അഡ്വ. കസ്തൂരി ദേവന്‍, സി ശശി സംസാരിച്ചു. ജില്ലാ സത്യഗ്രഹ സമിതി ഭാരവാഹികള്‍: ചെയര്‍മാന്‍: ഡോ. ഡി സുരേന്ദ്രനാഥ്, വൈസ് ചെയര്‍മാന്‍മാര്‍: അഡ്വ. വിനോദ് പയ്യട, സി വിശാലാക്ഷന്‍, കണ്‍വീനര്‍: ഹരി ചക്കരക്കല്‍, ജോയിന്റ് കണ്‍വീനര്‍മാര്‍: സി ശശി, അത്തായി ബാലന്‍.




Next Story

RELATED STORIES

Share it