കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍മാന്‍ രാജിവച്ചു

താന്‍ രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് കൈമാറിയതായി ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു

കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍മാന്‍ രാജിവച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍ സ്ഥാനം രാജിവച്ചു. എല്‍ഡിഎഫിലെ ധാരണപ്രകാരമാണ് സ്വതന്ത്ര അംഗമായ ആര്‍ രാധാകൃഷ്ണന്‍ വൈസ് ചെയര്‍മാന്‍ പദവി ഒഴിഞ്ഞത്. ഇനിയുള്ള കാലം ലോക് താന്ത്രിക് ജനതാദളിനാണ് വൈസ് ചെയര്‍മാന്‍ പദവി. സ്ഥാനം ഒഴിയുമ്പോള്‍ പകരം നല്‍കേണ്ട പദവിയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആര്‍ രാധാകൃഷ്ണന്റെ രാജി വൈകാന്‍ കാരണമായത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവിയാവും രാധാകൃഷ്ണനു നല്‍കുക. നിലവിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ടി മണി സ്ഥാനം രാജിവയ്ക്കും. താന്‍ രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് കൈമാറിയതായി ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫിനൊപ്പമാണെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹം രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചിരുന്നു. യുഡിഎഫ് ഭരണത്തിലായിരുന്ന വയനാട് ജില്ലാ ആസ്ഥാന നഗരസഭയില്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി മുന്നണി വിട്ടതോടെയാണ് ഭരണമാറ്റമുണ്ടായത്.


RELATED STORIES

Share it
Top