കളമശേരി ബസ് കത്തിക്കല്‍ കേസ്: നാലാം പ്രതി ഷെഫീഖിനെ മാപ്പു സാക്ഷിയാക്കാന്‍ എന്‍ ഐ എ
മാപ്പുസാക്ഷിയാക്കുന്നതിന് മുന്നോടിയായി എന്‍ ഐ എ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയുടെ മൊഴി രേഖപ്പെടുത്തി
BY TMY14 March 2019 2:59 PM GMT

X
TMY14 March 2019 2:59 PM GMT
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ അവസാനമായി അറസ്റ്റിലായ പ്രതിയെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ ഐ എ. കേസിലെ നാലാം പ്രതി കണ്ണൂര്‍ സ്വദേശി ഷെഫീഖിനെ മാപ്പുസാക്ഷിയാക്കാനാണ് എന്‍ ഐ എയുടെ ശ്രമം. സംഭവം നടന്നതിന് പിന്നാലെ ഇയാള്‍ വിദേശത്തേയക്ക് കടന്നിരുന്നു. എന്നാല്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍നിന്ന് ഇയാളെ കയറ്റി വിട്ടിരുന്നു. 2018 ഏപ്രിലിലാണ് എന്‍ ഐ എയുടെ പിടിയിലായത്. മാപ്പുസാക്ഷിയാക്കുന്നതിന് മുന്നോടിയായി എന്‍ ഐ എ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയുടെ മൊഴി രേഖപ്പെടുത്തി.
Next Story
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT