Kerala

ജലീല്‍ രാജിവച്ചത് ധാര്‍മികത കൊണ്ടല്ല, ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ കിട്ടാത്തതിനാല്‍: അഡ്വ.പി എം എ സലാം

ജലീല്‍ രാജിവച്ചത് ധാര്‍മികത കൊണ്ടല്ല, ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ കിട്ടാത്തതിനാല്‍: അഡ്വ.പി എം എ സലാം
X

കോഴിക്കോട്: ജലീല്‍ രാജിവച്ചത് ധാര്‍മികത കൊണ്ടോ ഔദാര്യമോ കൊണ്ടല്ല, ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ കിട്ടാത്തത് കാരണമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡ്വ.പി എം എ സലാം. ധാര്‍മികതയുടെ പേരിലാണ് രാജിവയ്ക്കുന്നതെന്നാണ് കെ ടി ജലീല്‍ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ വിധി വന്നപ്പോള്‍ തന്നെ രാജിവയ്‌ക്കേണ്ടിയിരുന്നു. അത് ചെയ്തില്ലെന്ന് മാത്രമല്ല, അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കുറുക്കുവഴികള്‍ തേടുകയായിരുന്നു.

അദ്ദേഹത്തെ രക്ഷിക്കാന്‍ നിയമമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും രംഗത്തെത്തുകയും ചെയ്തു. ഗവര്‍ണരും ഹൈക്കോടതിയും തള്ളിക്കളഞ്ഞ പരാതിയാണെന്നുവരെ അദ്ദേഹം അടിച്ചുവിട്ടു. എന്നാല്‍, ലോകായുക്ത വിധിക്കെതിരേ സ്‌റ്റേ ലഭിക്കാന്‍ ജലീല്‍ ഹൈക്കോടതിയില്‍ വക്കീലിനെ വച്ച് റിട്ട് കൊടുക്കുകയായിരുന്നു. ഹൈക്കോടതി റിട്ട് ഫയലില്‍ സ്വീകരിക്കുകയോ സ്‌റ്റേ

നല്‍കുകയോ ചെയ്തില്ല. റിട്ട് പെറ്റീഷന്‍ വിധി പറയാന്‍ മാറ്റിവയ്ക്കുകയാണ് കോടതി ചെയ്തത്. സാധാരണ ഗതിയില്‍ ലഭിക്കുമായിരുന്ന സ്‌റ്റേ ലഭ്യമാവാതെ വന്നപ്പോഴാണ് അപകടം മണത്ത ജലീല്‍ വക്കീലിന്റെ ഉപദേശപ്രകാരം രാജിവയ്‌ക്കേണ്ടിവന്നത്. ഇല്ലെങ്കില്‍ നാണംകെട്ട് പുറത്തുപോവേണ്ടിവരുമായിരുന്നു. ഈ നാണക്കേടിനെ മറയ്ക്കാനാണ് ഇന്നോളം പ്രകടിപ്പിച്ചിട്ടില്ലാത്ത ധാര്‍മികതയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. മന്ത്രിസ്ഥാനം കിട്ടിയത് എകെജി സെന്ററില്‍നിന്നാവുമ്പോള്‍ നാണക്കേടൊക്കെ സ്വാഭാവികമാണെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it