Kerala

കെ ടി ജലീല്‍ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ എത്തി;ലീഗ് നേതാക്കള്‍ക്കെതിരെ തെളിവ് നല്‍കാനെന്ന് സൂചന

കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കെ ടി ജലീല്‍ നേരത്തെ പരാതിയും ആരോപണവും ഉന്നയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാന്‍ ജലീലിനെ ഇ ഡി വിളിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.ഇന്ന് രാവിലെ 11 മണിയോടെ എംഎല്‍എ ബോര്‍ഡ് വെച്ച കാറിലാണ് കെ ടി ജലീല്‍ എത്തിയത്.

കെ ടി ജലീല്‍ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ എത്തി;ലീഗ് നേതാക്കള്‍ക്കെതിരെ തെളിവ് നല്‍കാനെന്ന് സൂചന
X

കൊച്ചി; മുന്‍ മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ എത്തി.മുസ് ലിം ലീഗ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച അനധികൃത പണ നിക്ഷേപം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ തെളിവ് നല്‍കാനാണ് കെ ടി ജലില്‍ ഇ ഡി ഓഫിസില്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതിയും ആരോപണവും ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാന്‍ ജലീലിനെ ഇ ഡി വിളിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.ഇന്ന് രാവിലെ 11 മണിയോടെ എംഎല്‍എ ബോര്‍ഡ് വെച്ച കാറിലാണ് കെ ടി ജലീല്‍ എത്തിയത്.ജലീല്‍ നിന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നാണ് വിവരം.

Next Story

RELATED STORIES

Share it