പ്ലസ്ടു കോഴ ആരോപണ കേസ്: കെ എം ഷാജിയുടെ അറസ്റ്റു തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചകൂടി നീട്ടി
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ എം ഷാജിയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ചൊവ്വാഴ്ച വരെ ഷാജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു
BY TMY27 July 2022 9:26 AM GMT

X
TMY27 July 2022 9:26 AM GMT
കൊച്ചി :പ്ലസ്ടു കോഴ ആരോപണ കേസില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായി കെ എം ഷാജിയുടെ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി. രണ്ടാഴ്ചത്തേക്കാണ് നീട്ടിയിരിക്കുന്നത്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ എം ഷാജിയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
നേരത്തെ ചൊവ്വാഴ്ച വരെ ഷാജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു.ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്.രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ പ്ലസ്ടൂ ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ മാനേജ്മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കെ എം ഷാജിക്കെതിരെയുള്ള ആരോപണം.
Next Story
RELATED STORIES
കെ ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട്ട് വിവാദം: അടൂര്‍ ഗോപാലകൃഷ്ണന്...
31 Jan 2023 7:35 AM GMTഒരു ലിറ്റര്‍ പെട്രോളിന് 250 രൂപ; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്താന്
30 Jan 2023 5:35 AM GMTഒഡിഷയിൽ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; എഎസ്ഐ കസ്റ്റഡിയിൽ
29 Jan 2023 9:47 AM GMTചിറകുകൾ കൂട്ടി ഇടിച്ചെന്ന് സൂചന; വ്യോമസേന വിമാന അപകടത്തിൽ അന്വേഷണം...
29 Jan 2023 6:13 AM GMTഗവർണറും സർക്കാരും തമ്മിൽ അഡ്ജസ്റ്റ്മെന്റ്: വി ഡി സതീശൻ
29 Jan 2023 5:29 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMT