Kerala

എന്‍ഡിഎ വിട്ട സി കെ ജാനു എല്‍ഡിഎഫിലേക്ക്

കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് ഇടതുമുന്നണിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും മുന്നണി നേതാക്കളുമായുള്ള ചര്‍ച്ച തുടരുകയാണെന്നും അറിയിച്ചത്.

എന്‍ഡിഎ വിട്ട സി കെ ജാനു എല്‍ഡിഎഫിലേക്ക്
X

കോഴിക്കോട്: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ(ദേശീയ ജനാധിപത്യ സഖ്യം) വിട്ട ആദിവാസി നേതാവ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ(ജെആര്‍എസ്) എല്‍ഡിഎഫിലേക്ക്. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് ഇടതുമുന്നണിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും മുന്നണി നേതാക്കളുമായുള്ള ചര്‍ച്ച തുടരുകയാണെന്നും അറിയിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഡിഎ മുന്നണി വിട്ട സി കെ ജാനു കേരളത്തില്‍ ഏതു മുന്നണിയുമായും ചര്‍ച്ചയാവാമെന്ന് വ്യക്തമാക്കിയികുന്നു. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാതെ അവഗണിക്കുന്നുവെന്നും പട്ടികവര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങള്‍ പട്ടികവര്‍ഗ പ്രദേശങ്ങളായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് രണ്ടരവര്‍ഷത്തെ എന്‍ഡിഎ മുന്നണിബന്ധം ജാനു വേര്‍പിരിഞ്ഞത്. നേരത്തേ ശബരിമല യുവതി പ്രവേശന വിഷയത്തിലും സി കെ ജാനുവും പാര്‍ട്ടിയും ബിജെപി നിലപാടിനു വിരുദ്ധമായാണു നിലപാടെടുത്തത്. അതേസമയം, ജാനുവിന്റെ തീരുമാനത്തെ കുറിച്ച് എല്‍ഡിഎഫ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുത്തങ്ങ സമരത്തിലൂടെയാണ് സി കെ ജാനു കേരളത്തില്‍ അറിയപ്പെട്ടത്.

Next Story

RELATED STORIES

Share it