Kerala

ജസ്റ്റിസ് അബ്ദുല്‍ റഹീം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍

രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ നാലു വര്‍ഷക്കാലത്തേക്കആണ് നിയമനം. തിരുവനന്തപുരം ആസ്ഥാനമായ ട്രിബ്യൂണലിന് എറണാകുളത്ത് അഡീഷണല്‍ ബെഞ്ച് ഉണ്ട്. ചെയര്‍മാനെ കൂടാതെ രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍മാരും രണ്ട് ജുഡീഷ്യല്‍ മെമ്പര്‍മാരും ആണ് ട്രൈബ്യൂണലില്‍ ഉള്ളത്

ജസ്റ്റിസ് അബ്ദുല്‍ റഹീം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍
X

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും ആക്ടിങ് ചീഫ് ജസ്റ്റിസും ആയിരുന്ന ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീമിനെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ ( കെ എ ടി) യുടെ ചെയര്‍മാന്‍ ആയി നിയമിച്ചു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ നാലു വര്‍ഷക്കാലത്തേക്കആണ് നിയമനം. തിരുവനന്തപുരം ആസ്ഥാനമായ ട്രിബ്യൂണലിന് എറണാകുളത്ത് അഡീഷണല്‍ ബെഞ്ച് ഉണ്ട്. ചെയര്‍മാനെ കൂടാതെ രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍മാരും രണ്ട് ജുഡീഷ്യല്‍ മെമ്പര്‍മാരും ആണ് ട്രൈബ്യൂണലില്‍ ഉള്ളത്.

പെരുമ്പാവൂരിനടുത്ത് വെങ്ങോലയില്‍ റിട്ടയേര്‍ഡ് സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ പരേതനായ ആലി പിള്ളയുടെയും കുഞ്ഞു ബീപാത്തു വിനെയും മകനായി 1958 ജനിച്ച ജസ്റ്റിസ് അബ്ദുല്‍ റഹീം 25 വര്‍ഷക്കാലം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. 2009 ഇല്‍ ജഡ്ജിയായ അദ്ദേഹം 2020 മെയ് മാസത്തിലാണ് റിട്ടയര്‍ ചെയ്തത്. ഭാര്യ ശ്രീമതി. നസീറ റഹീം. ഫൈറൂസ് എ റഹീം, ഫസ്ലീന്‍ എ റഹീം, ഫര്‍ഹാന എ റഹീം എന്നിവര്‍ മക്കളും ഡോക്ടര്‍ അസര്‍ നവീന്‍ സലീം, മുഹസിന്‍ ഹാറൂണ്‍, ഫാത്തിമ ലുലു എന്നിവര്‍ മരുമക്കളും ആണ്.കെ എ ടി ചെയര്‍മാനായിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍ നായര്‍ 2020 സെപ്റ്റംബര്‍ മാസത്തില്‍ വിരമിച്ചിരുന്നു.

Next Story

RELATED STORIES

Share it